അന്നും ഇന്നും ദിലീപിനൊപ്പം: നിലപാടില്‍ ഉറച്ച് ശ്രീനിവാസന്
വീട്ടില്‍ അല്ല തലയില്‍ കരിഓയില്‍ ഒഴിച്ചാലും ദിലീപിനൊപ്പം: ശ്രീനിവാസന്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപ് തെറ്റുകാരനല്ലെന്ന് വിശ്വസിക്കുന്ന നിരവധി പേര് ഇപ്പോഴുമുണ്ട്. ദിലീപിനു പിന്തുണ അറിയിച്ച് നിരവധി സിനിമാ താരങ്ങള്‍ ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. അക്കൂട്ടത്തില്‍ തന്റെ നിലപാട് തുറന്ന് പറഞ്ഞ ആളാണ് നടന് ശ്രീനിവാസന്.
വീട്ടില്‍ അല്ല തലയില്‍ കരിഓയില്‍ ഒഴിച്ചാലും ആ നിലപാട് മാറ്റാന്‍ ശ്രീനിവാസന് ഒരുക്കമല്ലെന്ന് വ്യക്തം. ആ നടിയോട് ഇപ്പോഴും അനുഭാവമാണുള്ളതെന്ന് എന്നാല്‍, ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ കഴിയുന്ന ആളാണ് ദിലീപെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ലെന്ന് ശ്രീനിവാസന് പറയുന്നു. അന്നും ഇന്നും താന്‍ അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നതും. ദിലീപിനെ തനിക്ക് വളരെ നാളുകളായി അറിയാമെന്ന് ശ്രീനിവാസന് പറയുന്നു.
അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത ഒരു അവസ്ഥയാണ് നമ്മുടെ നാട്ടില്‍ ഇന്നുള്ളതെന്നും ശ്രീനിവാസന് പറയുന്നു. ദിലീപിനെ കുറിച്ച് അഭിപ്രായം പറഞ്ഞതിനാണ് തന്റെ വീട്ടില്‍ കരിഓയില്‍ ഒഴിച്ചത്. ഇത്തരം സാഹചര്യത്തില്‍ ജീവിക്കുക എന്നത് വലിയ ബുദ്ധിമുട്ട് ആണെന്നും ശ്രീനിവാസന് പറയുന്നു.