Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മയുടെ യോഗത്തിനെത്തിയ രണ്ട് നടിമാരോട് നടന്‍മാര്‍ കാട്ടിക്കൂട്ടിയ പേക്കൂത്ത്? - തുറന്നടിച്ച് പല്ലിശ്ശേരി

മലയാള സിനിമയില്‍ വീണ്ടും ലൈംഗിക പീഡനം?

അമ്മയുടെ യോഗത്തിനെത്തിയ രണ്ട് നടിമാരോട് നടന്‍മാര്‍ കാട്ടിക്കൂട്ടിയ പേക്കൂത്ത്? - തുറന്നടിച്ച് പല്ലിശ്ശേരി
, തിങ്കള്‍, 17 ജൂലൈ 2017 (14:37 IST)
ദിലീപ് - കാവ്യാ മാധവന്‍ - മഞ്ജു വാര്യര്‍ എന്നീ താരങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ പുറം ലോകത്തേക്ക് തുറന്നു വിട്ടത് മംഗളത്തിലെ എഴുത്തുകാരന്‍ പല്ലിശ്ശേരി ആണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ദിലീപിനെതിരെ ശക്തമായി രംഗത്ത് വന്ന ആദ്യത്തെ ആളും പല്ലിശേരി ആയിരുന്നു.
 
ഇപ്പോഴിതാ, ഒരിടവേളക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ് പല്ലിശേരി. സിനിമയിലെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് പല്ലിശേരി ഇത്തവണത്തെ മംഗളം സിനിമാ വാരികയില്‍ എഴുതിയിരിക്കുന്നത്. മലയാള സിനിമയില്‍ വീണ്ടും ലൈംഗിക പീഡനമെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് സിനിമ മംഗളത്തില്‍ പല്ലിശേരി പങ്കുവയ്ക്കുന്നത്.
 
പല്ലിശ്ശേരിയുടെ എഴുത്തിലൂടെ:
 
കൊച്ചിയില്‍ താര സംഘടനയുടെ യോഗത്തിനിടെയാണ് അതിക്രമം എന്നാണ് പല്ലിശേരി റിപ്പോര്‍ട്ട് ചെയ്യുന്നത്. കോഴിക്കോടുകാരിയായ നടിയാണ് ഈ ദുരനുഭവം തന്നോട് പറഞ്ഞതെന്നും വ്യക്തമാക്കുന്നു. നടിയുടെ പേര് വെളിപ്പെടുത്താതെയാണ് റിപ്പോര്‍ട്ടിങ്. ആഴത്തില്‍ ബന്ധങ്ങളുള്ള സിനിമാ പത്രക്കാരനാണ് പല്ലിശേരി. അതുകൊണ്ട് കൂടിയാണ് പുതിയ വെളിപ്പെടുത്തലും നിര്‍ണ്ണായകമാകുന്നത്.
 
ഞങ്ങള്‍ നാലഞ്ചുപേര്‍ അമ്മയുടെ മീറ്റിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കൊച്ചിയിലെ സംഭവവികാസങ്ങളില്‍ ശ്രദ്ധേയരായ രണ്ടു നടന്മാര്‍ ഞങ്ങള്‍ക്കരുകില്‍ കാര്‍ നിര്‍ത്തി പരിഹാസത്തോടെ പറയുകയുണ്ടായി. ഒരുത്തി ഇപ്പോഴും പള്‍സര്‍ സുനി പള്‍സര്‍ സുനി എന്നാണ് ഊണിലും ഉറക്കത്തിലും വിളിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഒരു കാര്‍ ഇപ്പോള്‍ വരും. ഡ്രൈവര്‍ സുന്ദരനാണ്. നിങ്ങള്‍ കാറില്‍ കയറിയിരുന്നാല്‍ മതി. ആരോടും ഒന്നും പറയേണ്ട. പള്‍സര്‍ സുനിയേപ്പോലെ ദ്രോഹിക്കാതെ അയാള്‍ എല്ലാ സുഖങ്ങളും നല്‍കും. ഇങ്ങനെ പറഞ്ഞു ചിരിച്ചുകൊണ്ട് തോളത്തു കൈയിട്ട് ആ നടന്മാര്‍ കാറില്‍ കയറിപ്പോയി.
 
ഞങ്ങള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. ഗുരുതരമായ ഒരു പ്രശ്‌നം കത്തിയേരിയുമ്പോഴും തങ്ങളെ ആരും ഒരു ചുക്കും ചെയ്യില്ലെന്ന അഹങ്കാരത്തോടെയാണ് അവര്‍ ഇത്രയും തരം താണരീതിയില്‍ സംസാരിച്ചത്. ഇങ്ങനെയൊക്കെ അവര്‍ ഭാര്യമാരോടും മക്കളോടും സഹോദരിമാരോടും പറയുമോ? സാറിതു സൂചിപ്പിക്കണം. പക്ഷെ എന്റെ പേര് ഒരിക്കലും പരാമര്‍ശിക്കരുത്. ഇപ്പോള്‍ തന്നെ സിനിമകള്‍ കുറവാണ് . ഇത്തരക്കാരെ സന്തോഷിപ്പിച്ചാലല്ലെ ചെറിയ ചെറിയ റോളെങ്കിലും ലഭിക്കു. സത്യം എഴുത്തുന്ന പത്രപ്രവര്‍ത്തകനായത്തുകൊണ്ടാണ് ഇക്കാര്യം സൂചിപ്പിച്ചത്.
 
webdunia
ഈ രണ്ടുപേരില്‍ ഒരാള്‍ മൂന്നാം വിവാഹിതനും മറ്റൊരു നടന്‍ രണ്ടാം വിവാഹിതനുമാണ്. ഇരുവരും ചങ്ങാതിമാരാണ്. ഒരാള്‍ നായകവേഷത്തിലും മറ്റൊരാള്‍ ക്യാരക്ടര്‍ വേഷത്തിലും അഭിനയിക്കുന്നവരാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ മൂന്നാം വിവാഹക്കാരന്‍ ഭയന്നുവിറച്ചു നില്‍ക്കേണ്ട സമയമാണ്. അങ്ങനെയുള്ള അവസ്ഥയില്‍ പോലും സന്തോഷം കൊണ്ട് മതിമറന്നും സഹനടികളോട് ലൈംഗികഭാഷയില്‍ സംസാരിച്ചും അഹങ്കരിക്കുന്നത് ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണ്. അതുകൊണ്ടുതന്നെയാണ് ഇപ്പോഴത്തെ കേസില്‍ യഥാര്‍ത്ഥ പ്രതികള്‍ വല പൊട്ടിച്ച് രക്ഷപ്പെടും എന്ന് എനിക്ക് മനസ്സിലായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി ആക്രമിക്കപ്പെട്ട കേസ്; നടനും എം‌എല്‍‌എയുമായ മുകേഷിന്റെ മൊഴി രേഖപ്പെടുത്തി