Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആണ്‍കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍

ആണ്‍കുട്ടികളെ പീഡിപ്പിച്ച വൈദികന്റെ പ്രവൃത്തികള്‍ ഞെട്ടിക്കുന്നത്

പീഡനം
, ചൊവ്വ, 18 ജൂലൈ 2017 (09:19 IST)
ബാലഭവനിലെ ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വൈദികന്‍ അറസ്റ്റില്‍. വയനാട്ടിലെ മീനങ്ങാടിയിലെ ബാലഭവനിലെ രണ്ട് കുട്ടികളെയാണ് വൈദികന്‍ പീഡനത്തിനിരയാക്കിയത്. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി സജി ജോസഫ് ആണ് തിങ്കളാഴ്ച പൊലീസ് പിടിയില്‍ ആയത്.
 
കുട്ടികള്‍ മാതാപിതാക്കളെ വിവരമറിയിക്കുകയും അവര്‍ വൈദികനെതിരെ പരാതി നല്‍കുകയുമായിരുന്നു. സംഭവം പുറത്തായതോടെ വൈദികന്‍ ഒളിവില്‍ പോവുകയായിരുന്നു. മംഗലാപുരത്തുള്ള ബന്ധുവിന്റെ തോട്ടത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന പുരോഹിതനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്.
 
എട്ട്, ഒന്‍പത് ക്ലാസില്‍ പഠിക്കുന്ന കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പോസ്കോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുന്‍പ് ആന്ധ്രയില്‍ ആയിരുന്നപ്പോഴും അച്ഛനെതിരെ സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നതായി പൊലീസ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ പരാതി നല്‍കിയിട്ടില്ല