Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യത്തെ 'ക്വട്ടേഷന്‍' മഞ്ജു വാര്യര്‍ക്കെതിരെയോ?

അന്നും നടന്നിരുന്നു ആ സൈബ ക്വട്ടേഷന്‍ മഞ്ജുവിനെതിരെ !

ആദ്യത്തെ 'ക്വട്ടേഷന്‍' മഞ്ജു വാര്യര്‍ക്കെതിരെയോ?
, ശനി, 15 ജൂലൈ 2017 (10:36 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പല പ്രതികരണങ്ങളും വന്നു കൊണ്ടിരിക്കുകയാണ്.  
എന്നാല്‍ ഈ സമയം ദിലീപ് ഫാന്‍സുകാര്‍ നിശബ്ദത പാലിച്ചു. ദിലീപിനെ അനുകൂലിച്ചോ, പ്രതികൂലിച്ചോ ഒരു വാക്ക് പോലും അവര്‍ മിണ്ടിയില്ല. 
 
എന്നാല്‍ ദിവസങ്ങള്‍ മുന്നോട്ട് പോയപ്പോള്‍ ഫേസ്ബുക്ക് വാട്സാപ്പ് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ നടന്‍ ദിലീപിനെ പ്രതികൂലിച്ചും, ഗുണഗണങ്ങളുടെ വര്‍ണനയും വന്നു തുടങ്ങി. കൂടാതെ മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും ചില സിനിമാക്കാര്‍ക്കും ഉള്ള തെറിവിളികളും വരുന്നുണ്ട്. ഇതിനെ ഇപ്പോള്‍ സൈബര്‍ ക്വട്ടേഷന്‍ എന്നാണ് വിളിക്കുന്നത്. 
 
ഇതിനു മുന്‍പും ഇത്തരത്തില്‍ സൈബ ക്വട്ടേഷന്‍ നടന്നിട്ടുണ്ട്. അതിന്റെ ആദ്യ ഇര ദിലീപിന്റെ ആദ്യ ഭാര്യ   
മഞ്ജു വാര്യര്‍ക്ക് തന്നെ ആയിരുന്നു. ദിലീപുമായി പിരിഞ്ഞ് മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചുവരികയും ഫേസ്ബുക്ക് പേജ് തുടങ്ങുകയും ചെയ്തപ്പോള്‍ ആയിരുന്നു ആ സൈബര്‍ ക്വട്ടേഷന്‍ നടപ്പിലാക്കപ്പെട്ടത്.
 
 വെട്ടുകിളികളെ പോലെ ആയിരുന്നു അന്ന് ഫാന്‍സുകാര്‍ മഞ്ജുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വന്ന് തെറിയഭിഷേകം ചൊരിഞ്ഞത്. അന്നു നടന്ന ആ തെറി വിളികള്‍ ഒന്നും മഞ്ജു അഭിനയത്തില്‍ വന്നത് കൊണ്ട ആയിരുന്നില്ല. പകരം മഞ്ജു വാര്യര്‍ വിവാഹ മോചനം നേടുന്നതായിരുന്നു.
 
എന്നാല്‍ അന്ന് നടന്ന ആ സൈബര്‍ ഗുണ്ടായിസം പോലെയല്ല ഇപ്പോള്‍ നടക്കുന്നത് ഇതിന് കൃത്യമായ ഒരു ലക്ഷ്യം ഉണ്ട്. ഈ കേസിലൂടെ ദിലീപിന് നഷ്ടമായ പ്രതിച്ഛായ തിരിച്ച് കിട്ടാന്‍ വേണ്ടിയാണിതെന്ന് പല മധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് വേണ്ടി ദിലീപില്‍ നിന്ന് സഹായം ലഭിച്ച വ്യക്തികളുടെ അഭിമുഖങ്ങളും, അവര്‍ ദിലീപിനെ പുകഴ്ത്തുന്ന വീഡിയോകളും ചിത്രങ്ങളും എല്ലാം ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിരത്തിലെ കരുത്തന്‍... ഡ്യുക്കാറ്റി ‘1299 പാനിഗാലെ R ഫൈനല്‍ എഡിഷന്‍’ ഇന്ത്യയില്‍ !