Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആപത്ത് സമയത്ത് കൂടെനിന്ന കൂട്ടുകാരനെ ദിലീപ് കൈവിട്ടു! - അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടി നടന്‍

മുകേഷിനെ കൈവിട്ട് ദിലീപ്!

ആപത്ത് സമയത്ത് കൂടെനിന്ന കൂട്ടുകാരനെ ദിലീപ് കൈവിട്ടു! - അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടി നടന്‍
, ശനി, 12 ഓഗസ്റ്റ് 2017 (13:45 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് ആരോപണ വിധേയനാകുകയും പൊലീസ് താരത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അതിനുശേഷം നടന്ന അമ്മയുടെ യോഗത്തില്‍ ദിലീപിന് അനുകൂലമായി സംസാരിച്ചവരില്‍ പ്രധാനിയാണ് നടനും എം എല്‍ എയുമായ മുകേഷ്. ദിലീപിന് വേണ്ടി ഉറക്കെ സംസാരിച്ചപ്പോള്‍ മുകേഷും ആരോപണ വിധേയനാവുകയായിരുന്നു. 
 
കേസില്‍ മുകേഷിന് പങ്കുണ്ടെന്നും താരത്തെ ചോദ്യം ചെയ്താല്‍ പല കാര്യങ്ങളും അറിയാമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണം മുകേഷിലേക്കും തിരിഞ്ഞു. എന്നാല്‍, അത് അധികം ദൂരം പോയിരുന്നില്ല. അന്ന് ദിലീപിന് വേണ്ടി വാദിച്ച മുകേഷിനെ തീര്‍ത്തും പ്രതികൂട്ടില്‍ ആക്കുന്ന രീതിയിലാണ് ദിലീപിന്റെ പുതിയ ജാമ്യഹര്‍ജി. ദിലീപ് നായകനായ സൌണ്ട് തോമയുടെ ഷൂട്ടിങ് സമയത്ത് മുകേഷിന്റെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനി. ഇക്കാര്യം അന്വേഷണ സംഘത്തിന് നേരത്തേ മനസ്സിലായതാണ്. 
 
മുകേഷിന്റെ ഡ്രൈവറായ പള്‍സര്‍ സുനി ഹോട്ടല്‍ അബാദ് പ്ലാസയില്‍ എത്തിയപ്പോള്‍ കണ്ടിട്ടുണ്ടാകാമെന്നും അതല്ലാതെ മറ്റൊരു മുഖപരിചയം പോലും സുനിയുമായി ഇല്ലെന്നും ദിലീപ് ജാമ്യഹര്‍ജിയില്‍ പറയുന്നു. ദിലീപ് ഇപ്പോള്‍ മുകേഷിനെ വീണ്ടും കേസിലേക്ക് വലിച്ചിഴക്കുകയാണ്. ആശങ്കയോടെയാണ് മുകേഷ് ദിലീപിന്റെ നീക്കത്തെ നോക്കിക്കാണുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്നെ ആവശ്യമുള്ളവര്‍ക്ക് എന്റെ അടുത്ത് വരാം, ഒരു നിബന്ധന മാത്രം : ഹിമ ശങ്കര്‍