'ആരു ചെയ്ത പാപമിന്നു പേറിടുന്നു... മാതാവേ'; രാമലീല റിലീസിന് മുന്നോടിയായി അരുണ്‍ ഗോപി വേളാങ്കണിയില്‍ !

രാമലീല റിലീസിന് മുന്നോടിയായി അരുണ്‍ ഗോപി വേളാങ്കണിയില്‍ !

Webdunia
വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (15:38 IST)
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പൂജ റിലീസിന് പുറത്തുറങ്ങുന്ന ദിലീപ് ചിത്രമായ രാമലീലയ്ക്കുവേണ്ടി. രാമലീലയ്ക്കൊപ്പം മൂന്ന് ചിത്രങ്ങള്‍ക്കൂടെ അന്നു തിയ്യേറ്ററിലേക്ക് എത്തുമെന്ന വാര്‍ത്ത വന്നിരുന്നു. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് പല തവണയായി റിലീസിങ്ങ് മാറ്റിയ രാമലീല പൂജ അവധിക്ക് തിയ്യേറ്ററിലെത്തിക്കാമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
 
എന്നാല്‍ ദിലീപ് ചിത്രമായ രാമലീല തിയ്യേറ്ററിലെത്തുന്നതിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതു കൂടാതെ ചിത്രത്തിനെതിരെ നിരവധി ക്യാമ്പയിനും നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് അതൊന്നുമല്ല. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി സംവിധായകന്‍ അരുണ്‍ ഗോപി വേളാങ്കണ്ണിയില്‍ എത്തിയതാണ്. അരുണ്‍ ഗോപി തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.
 
രാമലീല റിലീസിന് മുന്നേ വേളാങ്കണ്ണിയില്‍ എത്തിയ അരുണ്‍ ഗോപി മാതാവിനോടുള്ള തന്റെ പ്രാര്‍ത്ഥ രാമലീലയിലെ ഗാനത്തോട് ചേര്‍ത്ത് പോസ്റ്റ് ചെയ്തിരിക്കുകയാണ്. പോസ്റ്റിന് താഴെ വിജയാശംസകളുമായി നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആരു ചെയ്ത പാപമിന്നു പേറിടുന്നു... മാതാവേ.. എന്ന് പറഞ്ഞു കൊണ്ടാണ് അരുണ്‍ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തണം, മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ

അടുത്ത ലേഖനം
Show comments