ആളുമാറി മൃതദേഹം സംസ്കരിച്ചു; അബദ്ധം മനസിലാക്കിയ ആശുപത്രി അധികൃതര്‍ കല്ലറ പൊളിച്ച് മൃതദേഹം തിരിച്ചെടുത്തു !
ആളുമാറി മൃതദേഹം സംസ്കരിച്ചു; അബദ്ധം മനസിലാക്കിയ ആശുപത്രി അധികൃതര്‍ ചെയ്തത് ഇങ്ങനെ !
മലപ്പുറം , വ്യാഴം, 8 ജൂണ്‍ 2017 (15:17 IST)
മോര്‍ച്ചറിയില്‍ സുക്ഷിച്ച മൃതദേഹങ്ങള്‍ തമ്മില്‍ മാറി പോയി. ആളു മാറിയത് അറിയാതെ ബന്ധുക്കള്‍ അതിലൊരാളുടെ മൃതദേഹം സംസ്കരിച്ചു. സംഭവം പുറത്തറിഞ്ഞപ്പോള്‍ ആ മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുത്ത ആശുപത്രിയിലെത്തിച്ചു.
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മുട്ടിക്കടവ് സ്വദേശി ഏലിയാമ്മ, മണിമൂളിയിലെ മറിയാമ്മ എന്നിവരുടെ മൃതദേഹമാണ് പരസ്പരം മാറിയത്. ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നത്.
അഞ്ചാം തീയ്യതി ഏലിയാമയുടെ ബന്ധുക്കള്‍ വന്നപ്പോള്‍ ആശുപത്രിക്കാര് നല്‍കിയത് മറിയാമയുടെ മൃതദേഹമാണ്. അവര്‍ അന്നു തന്നെ അത് സംസ്ക്കരിക്കുകയും ചെയ്തു. എന്നാല്‍ അബദ്ധം മനസിലാക്കിയ ആശുപത്രി അധികൃതര്‍ കല്ലറ പൊളിച്ച് ഇന്നലെ മൃതദേഹം തിരിച്ചെടുക്കുകയായിരുന്നു.