Select Your Language

Notifications

webdunia
webdunia
webdunia
webdunia

എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ ഏത് മാർഗവും സ്വീകരിക്കുന്ന വ്യക്തിയാണ് മുഖ്യമന്ത്രി: ഒ രാജഗോപാല്‍

എതിരാളികളെ ഇല്ലായ്മ ചെയ്യാനായി ഏത് മാർഗവും സ്വീകരിക്കുന്ന ആളാണ് പിണറായി വിജയനെന്ന് രാജഗോപാൽ

എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ ഏത് മാർഗവും സ്വീകരിക്കുന്ന വ്യക്തിയാണ് മുഖ്യമന്ത്രി: ഒ രാജഗോപാല്‍
കോഴിക്കോട് , വെള്ളി, 16 ജൂണ്‍ 2017 (08:42 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംഎൽഎ ഒ രാജഗോപാൽ. പിണറായി ഇരട്ടച്ചങ്കനല്ല, ഇരട്ടമുഖമുള്ള വ്യക്തിയാണ്. എതിരാളികളെ ഇല്ലായ്മ ചെയ്യാനായി ഏത് മാർഗവും സ്വീകരിക്കുന്ന ആളാണ് പിണറായി വിജയനെന്നും രാജഗോപാൽ ആരോപിച്ചു.  
 
അഹിംസയെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന മുഖ്യമന്ത്രിതന്നെയാണ് അക്രമത്തിന് ആഹ്വാനം ചെയ്യുന്നത്. ഹിറ്റ്ലറുടെ മനോഭാവത്തോടെയാണ് മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളുമെന്നും രാജഗോപാൽ പറഞ്ഞു. കോഴിക്കോട് നടന്ന സർവകക്ഷി സമാധാന യോഗം വെറും പ്രഹസനമാണെന്നും ബിജെപി ആരോപിച്ചു 
 
ഇതിൽ പ്രതിഷേധിച്ചാണ് സമാധാനം നിലനിർത്തി സംഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കമ്മീഷൻ ഓഫീസിനു മുന്നിൽ ബിജെപി ഉപവാസ സമരം ആരംഭിച്ചിരിക്കുന്നത്. കോഴിക്കോട് സിപിഎം നടത്തിയ ഹർത്താലിനിടെ സിപിഎം- ബിജെപി സംഘര്‍ഷം നടന്നരുന്നു. ഇതിനു പിന്നാലെയായിരുന്നു സർവകക്ഷി യോഗം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘രാജ്യം അദ്വാനിയെയാണ് ആഗ്രഹിക്കുന്നത്, അദ്ദേഹത്തെ രാഷ്ട്രപതിയാക്കണം’; ശത്രുഘ്‌നന്‍ സിന്‍ഹ