Webdunia - Bharat's app for daily news and videos

Install App

എന്റെ സിനിമാജീവിതം നശിപ്പിക്കാന്‍ ദിലീപ് ഒന്നും ചെയ്തിട്ടില്ല, ഒരുപാട് നോവിക്കരുത് – രാജസേനന്‍

ദിലീപ് മലയാളസിനിമയില്‍ കൊണ്ടുവന്ന ഒരു രീതിയുണ്ട്, പലരും അത് പിന്തുടരുന്നു : രാജസേനന്‍

Webdunia
ശനി, 15 ജൂലൈ 2017 (14:00 IST)
നടന്‍ ദിലീപ് അറസ്റ്റിലായതോടെ താരത്തിനെതിരെ തുറന്നടിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അക്കൂട്ടത്തിലൊരാള്‍ ആണ് സംവിധായകന്‍ രാജസേനന്‍. തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വരുന്ന ട്രോളുകള്‍ക്കെതിരെ പ്രതികരണവുമായി രാജസേനന്‍ രംഗത്തെത്തിയിരിക്കുന്നു.
 
രാജസേനന്റെ വാക്കുകളിലേക്ക്:
 
ട്രോളിങ് നല്ല കലയാണ്, നല്ല തലയുള്ള ആളുകളാണ് ഇതിന് പിന്നില്‍. എന്നാല്‍ കുറച്ച് ന്യായീകരണങ്ങളും ഇതിന് വേണം. ഒരാളെ കളിയാക്കാം, എന്നാല്‍ അത് ഉപദ്രവമായി മാറരുത്.
 
ദിലീപിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട് പല ചാനല്‍ ചര്‍ച്ചകളിലും പങ്കെടുത്തിരുന്നു. എന്നാല്‍ ആ ചര്‍ച്ചകളില്‍ ഞാന്‍ പറയാത്ത ചില കാര്യങ്ങള്‍ വച്ചാണ് എന്നെ ട്രോളു ചെയ്യുന്നത്. അതിലൊന്ന് എന്റെ സിനിമാജീവിതം തകര്‍ത്തത് ദിലീപ് ആണെന്ന് ഞാന്‍ പറഞ്ഞതായി ട്രോള് വന്നിരുന്നു. അത് തെറ്റാണ്. എന്റെ സിനിമാജീവിതം നശിപ്പിക്കാന്‍ ദിലീപ് ഒന്നും ചെയ്തിട്ടില്ല.
 
ഒരു സിനിമ, ദിലീപിനെ നായകനാക്കി തീരുമാനിച്ച വലിയൊരു പ്രോജക്ട്. ഞാന്‍ പോലും അറിയാതെ ദിലീപ് അതില്‍ നിന്നും മാറി. അത് ദിലീപിനും എനിക്കും അറിയാം. ഉദയ്കൃഷ്ണ–സിബി കെ തോമസ്, ദിലീപ് എന്നിവര്‍ക്ക് എന്റെ കയ്യില്‍ നിന്നാണ് അഡ്വാന്‍സ് തുക നല്‍കിയത്. അല്ലാതെ എന്റെ സിനിമാജീവിതത്തില്‍ ദിലീപ് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല.
 
പിന്നെ അമ്മ സംഘടനയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണ്. ഇപ്പോഴത്തെ ഫിലിം മേക്കിങിന് ഒരുപാട് പ്രശ്നങ്ങളുണ്ട്. സിനിമയില്‍ ഇപ്പോള്‍ മുഴുവന്‍ നെഗറ്റീവ് കാര്യങ്ങളാണ്. എന്റെ സിനിമാജീവിതത്തില്‍ വലിയ ഇടവേള വരാന്‍ കാരണവും ഇതുകൊണ്ടാണ്. ഒരു നടന്റെ അടുത്ത് ചെല്ലുന്നു, അയാള് പറയുന്ന നായിക, ക്യാമറാമാന്‍, കഥ തിരുത്തിയെഴുതുക...ഈ പ്രവണത ശരിയല്ല, അതിനോട് എനിക്ക് ഒരിക്കലും യോജിക്കാനാകില്ല. 
 
ഞാനും തിരക്കഥ ഉണ്ടാക്കി നല്ലൊരു നിര്‍മാതാവിനെ കാത്തിരിക്കുകയാണ്. അല്ലാതെ നടന്റെ പുറകെ പോകാന്‍ എന്നെകിട്ടില്ല. എന്റെ സുഹൃത്ത് ജയറാമിന് അത് നന്നായി അറിയാം.
 
ജയറാം പോലും ആ രീതിയിലുള്ള പ്രവര്‍ത്തനം തുടങ്ങിയപ്പോഴാണ് ഞാന്‍ അദ്ദേഹത്തില്‍ നിന്നും അകന്നത്. ദിലീപ് എന്ന വളരെ കഴിവുള്ള നടന്‍ മലയാളസിനിമയില്‍ കൊണ്ടുവന്ന ഒരു രീതിയാണ് ഇത്. സംവിധായകന് ഒരു സ്ഥാനവുമില്ല, നിര്‍മാതാവ് കറിവേപ്പിലയാണ്. ഇതൊക്കെയാണ് സത്യങ്ങള്‍.
 
എന്റെ ജീവിതം തകര്‍ക്കാന്‍ ആരും ശ്രമിച്ചിട്ടില്ല, അതിന് നിന്നുകൊടുക്കുന്ന ആളല്ല ഞാന്‍. എന്റെ സിനിമ മോശമായിട്ടുണ്ടെങ്കില്‍ അതിന് കാരണം ഞാന്‍ തന്നെയാണ്. ട്രോള് ചെയ്യുന്നവരോട് ഒരു വാക്ക്, കളിയാക്കാം, എന്നാല്‍ ഒരുപാട് നോവിക്കരുത്.–രാജസേനൻ പറഞ്ഞു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സാംബ എന്തെന്നോ സൂംബ എന്തെന്നോ അറിയില്ല, മുറിവൈദ്യൻ പണ്ഡിതരുടെ പ്രസ്താവനകൾ മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്താനെ സഹായിക്കു, മന്ത്രി വി ശിവൻകുട്ടിക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ: കെ ടി ജലീൽ

VS Achuthanandan Health Condition: വി.എസ്.അച്യുതാനന്ദന്റെ നില ഗുരുതരം

ത്രീഭാഷ നയം പിന്‍വലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍; അഞ്ചാം ക്ലാസ് വരെ ഹിന്ദി പഠനം നിര്‍ബന്ധമാക്കില്ല

July 2025 Bank Holidays: ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍

സംസ്ഥാനത്ത് സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

അടുത്ത ലേഖനം
Show comments