Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാം പിണറായിയുടെ മിടുക്ക്; സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രിക്ക് അഭിനന്ദന പ്രവാഹം

സോഷ്യല്‍ മീഡിയയിലെ മിന്നും താരമായി പിണറായി വിജയന്‍

എല്ലാം പിണറായിയുടെ മിടുക്ക്; സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രിക്ക് അഭിനന്ദന പ്രവാഹം
തിരുവനന്തപുരം , ചൊവ്വ, 11 ജൂലൈ 2017 (10:12 IST)
നടി ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതില്‍ മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യൽ മീഡിയയുടെ അഭിനന്ദന പ്രവാഹം. കേസില്‍ പ്രാഥമിക അന്വേഷണം നടക്കുന്ന  ഘട്ടത്തില്‍ തന്നെ ദിലീപിന്റെ പങ്ക് സംബന്ധിച്ചുള്ള വ്യക്തമായ സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാല്‍ ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ വേണ്ട തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. 
 
അതേസമയം കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിൽ മാത്രം അറസ്റ്റ് മതിയെന്ന് മുഖ്യമന്ത്രി നിർദേശം കൊടുത്തിരുന്നു എന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്. നടിയുടെ കേസിലെ  പ്രതി ശക്തനായതുകൊണ്ട് തന്നെ ഇതുസംബന്ധിച്ച വിവരം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ആഭ്യന്തര മന്ത്രിയെയും അന്വേഷണസംഘം ബോധ്യപ്പെടുത്തിയിരുന്നു. 
 
നടിയുടെ കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെ പല പ്രതികരണങ്ങളും എതിരഭിപ്രായങ്ങളും ഉയര്‍ന്നു. എന്നാല്‍ ഗൂഡാലോചന സംബന്ധിച്ച അന്വേഷണം പൂര്‍ണമായും രഹസ്യമായി വെക്കാന്‍ ആഭ്യന്തവകുപ്പ് തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ ഗൂഡാലോചനയില്ല എന്ന പ്രഖ്യാപനം പിണറായി വിജയന്‍ നടത്തിയത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു പക്ഷം അഭിപ്രായപ്പെടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി അവള്‍ക്ക് സ്വസ്ഥമായി ഉറങ്ങാം...