Webdunia - Bharat's app for daily news and videos

Install App

എ​ടി​എ​മ്മി​ൽ​ നി​ന്നും പണം പിന്‍‌വലിച്ചതോടെ പണിപാളി; 23കാരനൊപ്പം ഒളിച്ചോടിയ ര​ണ്ട് കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ യു​വ​തി പിടിയിലായത് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍

23കാരനൊപ്പം ഒളിച്ചോടിയ ര​ണ്ട് കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ യു​വ​തിയെ പിടികൂടിയത് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍

Webdunia
ശനി, 7 ഒക്‌ടോബര്‍ 2017 (15:41 IST)
കാമുകനൊപ്പം മുങ്ങിയ ര​ണ്ട് കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ യു​വ​തി പൊലീസിന്റെ പിടിയിലായി. ച​വ​റസ്വ​ദേ​ശിയായ 28 വയസുകാ​രി​യാണ് 23കാരനായ കാ​മു​ക​നോ​ടൊ​പ്പം കൽപ്പറ്റ പൊലീസിന്റെ പിടിയിലയത്.

മൂന്ന് വര്‍ഷം മുമ്പ് യുവതിയുടെ ഭര്‍ത്താവിന്റെ കടയിലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു യു​വാ​വ്. ഭാര്യയുമായി അടുപ്പമുണ്ടെന്ന് മനസിലായതോടെ എ​ട്ടു​മാ​സം മുമ്പ് യു​വാ​വി​നെ ഭര്‍ത്താവ് ക​ട​യി​ൽ​നി​ന്ന് പി​രി​ച്ചു​വി​ട്ടു. ഇ​തി​നു​ശേ​ഷം ഇ​രു​വ​രും ത​മ്മി​ൽ മൊ​ബൈ​ൽ​ ഫോ​ണി​ലൂ​ടെ ബന്ധം തുടരുകയും ക​ഴി​ഞ്ഞ മാസം 18ന് ഒളിച്ചോടുകയുമായിരുന്നു.

യുവതിയെ കാണാതായതോടെ ഭര്‍ത്താവ് ച​വ​റ സിഐക്ക് പരാതി നല്‍കി. ബന്ധുക്കളുടെയും പരിചയക്കാരുടെയും വീടുകളില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതിനിടെ യു​വ​തി സു​ൽ​ത്താ​ൻ ​ബ​ത്തേ​രി​യി​ലു​ള്ള ഒ​രു എ​ടി​എ​മ്മി​ൽ​ നി​ന്നും 40,000 രൂ​പ പി​ൻ​വ​ലി​ച്ചു. അടുത്ത ദിവസം തന്നെ വ​യ​നാ​ട്ടി​ലു​ള്ള ഒ​രു എ​ടി​എം കൗ​ണ്ട​റി​ൽ​നി​ന്ന് വീ​ണ്ടും 40,000 രൂ​പ​യും പിന്‍‌വലിച്ചതോടെ വ​യ​നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഇതിനിടെ ലഭിച്ച ഒരു ഫോണ്‍ നമ്പര്‍ പരിശോധിച്ചതോടെ യു​വ​തി​യു​ടെ​യും കാ​മു​ക​ന്‍റെ​യും കൂടുതല്‍ വി​വ​ര​ങ്ങ​ൾ പൊലീസിന് ലഭിക്കുകയും ഇരുവരും വയനാട്ടില്‍ ഉണ്ടെന്ന് പൊലീസിന് വ്യക്തമാകുകയും ചെയ്‌തു. തുടര്‍ന്ന് ക​ൽ​പ്പ​റ്റ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ച​വ​റ പോ​ലീ​സ് വയനാട്ടില്‍ എത്തുകയും ക​ൽ​പ്പ​റ്റ​യി​ലു​ള്ള ഒ​രു ഹോ​ട്ട​ലി​ന് സ​മീ​പം ​വ​ച്ച് ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന കാ​മു​ക​നേ​യും കാ​മു​കി​യേ​യും പിടികൂടുകയുമായിരുന്നു.

കാമുകനൊപ്പം ആഡംബര ജീവിതം നയിക്കാനാണ് യുവതി അക്കൌണ്ടില്‍ നിന്നും പണം എടുത്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരെ പൊലീസ് കോടതിയില്‍ ഹാജരാക്കി.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments