Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭർത്താവിനെ കെട്ടിയിട്ടു, പിഞ്ചുമകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; നാൽവർ സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

യോഗിയുടെ ഉത്തർപ്രദേശിൽ ഭർത്താവിനെ കെട്ടിയിട്ടശേഷം യുവതിയെ ബലാത്സംഗം ചെയ്തു

പീഡനം
, ശനി, 7 ഒക്‌ടോബര്‍ 2017 (10:12 IST)
യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയില്‍ 25കാരിയായ മുസ്ലിം യുവതിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കി കെട്ടിയിട്ടശേഷമാണ് ആക്രമികൾ യുവതിയെ പീഡിപ്പിച്ചത്.
 
യുവതിക്ക് നേരെ തോക്കുചൂണ്ടിയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ച അക്രമികള്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
 
പരാതി നൽകിയ സ്ത്രീയെയും ഭര്‍ത്താവിനെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. മൂന്നു മാസം പ്രായമുള്ള കുഞ്ഞുമായി മോട്ടോര്‍സൈക്കിളില്‍ സഞ്ചരിക്കവേയാണ് ദമ്പതികൾ ആക്രമണത്തിനിരയായത്. കാറില്‍ ഇവരെ പിന്തുടര്‍ന്ന നാലംഗ സംഘമാണ് വഴിയില്‍ തടഞ്ഞ് ആക്രമിച്ചത്. 
 
മോട്ടോര്‍സൈക്കിളില്‍നിന്ന് തള്ളിയിട്ടശേഷം സമീപത്തെ കരിമ്പ് തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് ദമ്പതികളെ അക്രമിച്ചത്. അക്രമത്തിന് ഇരയായ ദമ്പതികളെ നാട്ടുകാരാണ് രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചതും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2022 ഫുട്ബോൾ ലോകകപ്പ്: ഒരുതരത്തിലുള്ള പ്രതിസന്ധിയും രാജ്യത്ത് നിലനിൽക്കുന്നില്ലെന്ന് ഖത്തർ, 2020ല്‍ സ്റ്റേഡിയങ്ങളുടെ നിർമാണങ്ങള്‍ പൂര്‍ത്തിയാക്കും