Webdunia - Bharat's app for daily news and videos

Install App

ഒന്നര കോടിക്ക് മുംബൈയ്ന്ന് ആണ്‍‌പിള്ളേര്‍ വന്ന് പണി നല്ല വെടിപ്പായി ചെയ്തു തീര്‍ത്തിട്ട് പോകില്ലേ? - നടിയെ ആക്രമിച്ച കേസില്‍ വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

റേപ് എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനുണ്ടോ റേപ്? - നടിയെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്റിട്ട് സംഗീത ലക്ഷ്മണ

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (09:44 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി അഭിഭാഷക സംഗീത ലക്ഷ്മണ. ഒന്നര കോടിക്ക് മുംബൈയ്ന്ന് ആണ്‍‌പിള്ളേര്‍ വന്ന് പണി നല്ല വെടിപ്പായി ചെയ്തു തീര്‍ത്തിട്ട് പോകില്ലേ എന്നാണ് സംഗീത തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നത്. നടിയെ അപമാനിക്കും വിധത്തിലാണ് സംഗീതയുടെ പോസ്റ്റ്.
 
സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
ഒന്നുകിൽ കേരളാ പോലീസിന്റെ IQ നിലവാരത്തിന് എന്തോ സാരമായ കുഴപ്പമുണ്ട്. അല്ലെങ്കിൽ എന്റെ analytical ability-ക്ക് നിലവാരം തീരെ ഇല്ല. ഇതിൽ ഏതോ ഒന്നാണ് യാഥാർത്ഥ്യം. Reality. 
ഒന്നര കോടി രൂപ സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കാനുള്ള ബുദ്ധിയും സാമർത്ഥ്യവും ഉളള ഒരാൾ. ആ ഒന്നര കോടി ഓഫർ കൊടുത്ത്, അയാൾക്ക് വൈരാഗ്യമുള്ള ഒരു സ്ത്രീയെ റേപ്പ് ചെയ്തു പണ്ടാരമടക്കാൻ ഒരുത്തനെ ഏർപ്പാടാക്കുന്നു. റേപ്പ് എങ്ങനെ ചെയ്യണം എന്നു കൂടി prospective rapist-ന് ഒന്നര കോടിക്കാരൻ പറഞ്ഞു പഠിപ്പിച്ചു കൊടുക്കുന്നു. 
 
ഒന്നര കോടി രൂപ മുടക്കുന്നവൻ അങ്ങനെയെങ്കിൽ രാത്രി 9.00/10.00 മണി നേരത്ത് കൊച്ചി പോലൊരു നഗരത്തിലെ വെട്ടവും വെളിച്ചവുമുള്ള റോഡിലൂടെ ഓടുന്ന ഒരു കാറിന്റെ പിൻസീറ്റിലിട്ട് റേപ്പ് ചെയ്യാൻ നിർദേശം കൊടുക്കുമോ? ഇതെന്തോന്ന് ഒന്നര കോടി റേപ്പ്? റേപ്പ് എന്നൊക്കെ പറഞ്ഞാൽ ഇങ്ങനുണ്ടോ ഒരു റേപ്പ്? 
 
ഒന്നര കോടിക്കാണ് റേപ്പ് കോൺട്രാക്റ്റ് എങ്കിൽ ആ ഒന്നര കോടിക്ക് മുമ്പേയ് ന്ന് ആൺപിള്ളേര് വന്ന് പണി നല്ല വെടിപ്പായി ചെയ്തു തീർത്തു കൊടുത്തിട്ട് പോവൂല്ലേ? കേരളാ പോലീസിന്റെ Intelligence Quotient, എന്റെ analytical ability....ഇവ രണ്ടും തമ്മിലങ്ങോട്ട് sync ആവുന്നില്ല. ;)
# രാത്രി 10.00 മണി എന്ന സമയം കൊച്ചി നഗരത്തിന് അത്ര വൈകിയ ഒരു നേരമല്ലല്ലോ, അല്ലേ? കേരളാ പോലീസിന് അത് തീരെ വൈകിയതല്ല. ഒന്നര കോടി രൂപ വിലമതിക്കുന്ന ഒരു റേപ്പ് ഈ നഗരത്തിലെ റോഡിലൂടെ സഞ്ചരിക്കുന്ന ഒരു കാറിനകത്ത് നടക്കുമ്പോൾ നമ്മുടെ കേരളാ പോലീസ് എവിടെയായിരുന്നു? ഈ ചോദ്യം ചോദിക്കാൻ ബോധവും ബുദ്ധിയുമുള്ള ആരുമില്ലേ കന്യകമാരും പതീവ്രതകളും സന്യാസിനികളുമെല്ലാം അടങ്ങുന്ന 'The അവൾക്കൊപ്പം Regiment' കൂട്ടത്തിൽ? ഇവരെ കൊണ്ട് ഇതൊന്ന് ചോദിപ്പിക്കാൻ കഴിവുള്ള വാർത്താമാധ്യമങ്ങളുമില്ല ഈ നാട്ടിൽ. കഷ്ടം തന്നെ. Fourth estate-ആണ് പോലും Fourth estate! Pity you! Petty you!
 
# ഒന്നര കോടി രൂപ സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കാനുള്ള കെൽപ്പില്ലാത്ത ചില സിനിമാക്കാരും; തലയ്ക്ക് വെളിവില്ലാത്ത കുറച്ച് ഫെമിനിസ്റ്റുകളും; പണ്ടെന്നോ റിട്ടയർ ചെയ്‌ത്‌ പോയ 2-3 പോലീസ് ആപ്പീസർമാരും (ഉള്ള വിവരക്കേട് മുഴുവൻ വിളിച്ചുകൂവി പറയാനായി, കൂട്ടത്തിൽ best ആയ ഇവരെ ഇപ്പോഴുള്ള കേരളാ പോലീസ് കൊട്ടേഷൻ കൊടുത്ത് ഏർപ്പാടാക്കി ഇറക്കിയത് തന്നെ, അത് ഉറപ്പാണ്.); വൈകുനേരങ്ങളിൽ സ്വന്തം ഓഫീസിൽ ഒരു പണിയും ഇല്ലാത്ത ചില അഭിഭാഷകരും ചേർന്ന് ടെലിവിഷൻ ചാനൽ സ്റ്റുഡിയോകൾ കയറിയിറങ്ങി കയറിയിറങ്ങി ജനകീയ വിചാരണ നടത്തി നടത്തി ഈ നാട്ടിലെ rape culture തന്നെ മാറ്റി എടുക്കും. അത്രയും ഗുണമുണ്ടാവും. അതാവും ഈ നാടിനുണ്ടാവുന്ന ഗുണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Pope Francis Died: ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു

ജയിച്ചില്ലെങ്കിൽ കാമുകി ഇട്ടേച്ച് പോകും സാറെ... എസ്എസ്എൽസി ഉത്തരപേപ്പറിൽ 500 രൂപയും അപേക്ഷയും!

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

അടുത്ത ലേഖനം
Show comments