Webdunia - Bharat's app for daily news and videos

Install App

ഒരു പണിയുമില്ലാതെ ദിലീപിനെ കൂവുന്നവരുടെ ശ്രദ്ധയ്ക്ക്...

ദിലീപിനെ കൂവുന്നവര്‍ ഇദ്ദേഹത്തിന്റെ വാക്കുകള്‍ ഒന്നു കേള്‍ക്കൂ...

Webdunia
തിങ്കള്‍, 17 ജൂലൈ 2017 (07:55 IST)
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ ജനങ്ങള്‍ കൂവലോടെയായിരുന്നു കോടതിയിലേക്ക് സ്വീകരിച്ചത്. ജനങ്ങളില്‍ നിന്നുമുണ്ടായ ഈ കൂവലിന്റെ കാര്‍ണം വ്യക്തമാക്കുകയാണ് അദ്ദേഹത്തിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍. ജനങ്ങളില്‍ നിന്നുണ്ടാകുന്ന കൂവലുകള്‍ക്ക് കാരണം തൊഴിലില്ലായ്മയാണെന്ന് കൈരളി പീപ്പിള്‍ ടിവിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു. 
 
ദിലീപിനെ പോലൊരു പ്രശസ്തനായ സിനിമാതാരം ഇതുപോലൊരു കഷ്ടസ്ഥിതിയില്‍ എത്തുമ്പോള്‍ അനുകൂലിക്കാനും പ്രതികൂലിക്കാനും ഇവിടെ ആളുകള്‍ ഉണ്ടാകുന്നതില്‍ യാതൊരു അസ്വാഭാവികതയും ഇല്ലെന്നും എന്നാല്‍ ഒരാള്‍ കോടതിയില്‍ എത്തുമ്പോള്‍ അയാള്‍ എന്തോ കുറ്റം ചെയ്‌തെന്ന മട്ടില്‍ കുക്കി വിളിക്കന്നത് രണ്ടു കാര്യങ്ങളെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിലൊന്ന് ഇത്തരത്തില്‍ ചെയ്യുന്ന ആളുകളുടെ സംസ്‌കാര ശൂന്യത. രണ്ടാമത്തേത് തൊഴിലില്ലാത്ത ആളുകള്‍ ഇത്രയധികം കേരളത്തിലുണ്ടെന്നത്.
 
കാലത്ത് 11 മണിക്ക് കോടതിയില്‍ വരുമ്പോഴും അത് കഴിഞ്ഞു തിരിച്ചുകൊണ്ടുപോകുമ്പോഴും ഇവരിങ്ങനെ കൂവുകയാണ്. യാതൊരു ജോലിയുമില്ലാത്ത കുറെ ചെറുപ്പക്കാര്‍ നമ്മുടെ കേരളത്തിലുണ്ടല്ലോ എന്ന ദുര്‍ഗതി ഓര്‍ത്ത് വാസ്തവത്തില്‍ സങ്കടം തോന്നുകയാണെന്നും അദ്ദേഹം പറഞ്ഞു. 

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എറണാകുളത്ത് ഇടിമിന്നലേറ്റു വയോധിക മരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍

കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി

സംസ്ഥാനത്ത് പ്രതിവര്‍ഷം 50,000 വിവാഹമോചന കേസുകള്‍; കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്

കോതമംഗലത്ത് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തൃശൂരും പാലക്കാടും വേനല്‍ മഴ

അടുത്ത ലേഖനം
Show comments