Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ടല്‍ പാര്‍ക്ക്: ഹൈക്കോടതിക്കെതിരെ സുധാകരന്‍

കണ്ടല്‍ പാര്‍ക്ക്: ഹൈക്കോടതിക്കെതിരെ സുധാകരന്‍
കണ്ണൂര്‍ , ശനി, 21 ഓഗസ്റ്റ് 2010 (16:36 IST)
പാപ്പിനിശ്ശേരി കണ്ടല്‍പാര്‍ക്ക് അടച്ചുപൂട്ടാനുള്ള കേന്ദ്ര നിര്‍ദ്ദേശം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരെ കെ സുധാകരന്‍ എം പി. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വസ്തുതകള്‍ പരിഗണിച്ചില്ലെന്ന്‌ സുധാകരന്‍ ആരോപിച്ചു. പാര്‍ക്കിനെതിരായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ കോടതി പരിഗണിച്ചില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയമാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വനം- പരിസ്ഥിതിമന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ്‌ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്‌. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ കണ്ടല്‍ പാര്‍ക്ക് നാളെ തുറക്കും.

Share this Story:

Follow Webdunia malayalam