Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണൂരില്‍ സംഘര്‍ഷം: സി‌എം‌പി അരവിന്ദാക്ഷന്‍ വിഭാഗം ഓഫീസ് പിടിച്ചെടുത്തു

കണ്ണൂര്
കണ്ണൂര്‍ , ശനി, 22 മാര്‍ച്ച് 2014 (16:55 IST)
PRO
PRO
കണ്ണൂരിലെ സിഎംപി ഓഫീസ്‌ വിമത വിഭാഗം പിടിച്ചെടുത്തതിനെ തുടര്‍ന്ന് സംഘര്‍ഷം. പിടിച്ചെടുത്ത സിഎംപി തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസായി പ്രഖ്യാപിച്ച്‌ ബോര്‍ഡും സ്‌ഥാപിച്ചു. ഓഫീസ്‌ പിടിച്ചെടുക്കാനുള്ള സംഘര്‍ഷത്തിനിടെ സിഎംപി ബി അംഗം സി എ അജീറിന്‌ മര്‍ദ്ദനമേറ്റു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സിപി‌എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

അരവിന്ദാക്ഷന്‍ വിഭാഗം സിഎംപി വിടുന്നുവെന്ന വാര്‍ത്ത വന്ന ഉടനെയാണ്‌ കണ്ണൂരിലെ ഓഫീസ്‌ അരവിന്ദാക്ഷന്‍ വിഭാഗത്തെ പിന്തുണയ്‌ക്കുന്ന പ്രവര്‍ത്തകര്‍ പിടിച്ചെടുത്തത്‌. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയാണ്‌ സിഎംപി വിമത വിഭാഗം ഓഫീസ്‌ പിടിച്ചെടുത്തത്‌. സ്‌ഥലത്ത്‌ സംഘര്‍ഷാവസ്‌ഥ നിലനില്‍ക്കുകയാണ്‌. ഇതിനിടെ സി‌എം‌പി സി പി ജോണ്‍ വിഭാഗം തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസ് പിടിച്ചെടുത്തു.

സി പി ജോണിനെ മാത്രമേ യുഡിഎഫ്‌ അംഗീകരിക്കുന്നുള്ളൂ എന്ന്‌ ആരോപിച്ചാണ്‌ അരവിന്ദാക്ഷന്‍ വിഭാഗം യുഡിഎഫ്‌ വിടാന്‍ തീരുമാനിച്ചത്‌. കേന്ദ്രകമ്മിറ്റിയിലെ ഭൂരിഭാഗത്തിന്റെയും പിബിയിലെ ഒന്‍പതില്‍ ഏഴുപേരുടെയും പിന്തുണയുണ്ടെന്ന്‌ അരവിന്ദാക്ഷന്‍ അവകാശപ്പെട്ടു.

Share this Story:

Follow Webdunia malayalam