Select Your Language

Notifications

webdunia
webdunia
webdunia
webdunia

കയ്യില്‍ ബ്ലേഡ് കൊണ്ട് F–57 എന്നെഴുതണം, ആഴത്തിലല്ലാതെ ഞരമ്പ് മുറിക്കണം; ബ്ലൂവെയ്ലില്‍ നാലു ഘട്ടങ്ങൾ പിന്നിട്ടത് സ്ഥിരീകരിച്ച് യുവാവ് - സംഭവം ഇടുക്കിയില്‍

ബ്ലുവെയ്‌ൽ സ്ഥിരീകരിച്ച് യുവാവ്

കയ്യില്‍ ബ്ലേഡ് കൊണ്ട് F–57 എന്നെഴുതണം, ആഴത്തിലല്ലാതെ ഞരമ്പ് മുറിക്കണം; ബ്ലൂവെയ്ലില്‍ നാലു ഘട്ടങ്ങൾ പിന്നിട്ടത് സ്ഥിരീകരിച്ച് യുവാവ് - സംഭവം ഇടുക്കിയില്‍
തൊടുപുഴ , വെള്ളി, 18 ഓഗസ്റ്റ് 2017 (12:20 IST)
രാജ്യത്താകമാനം കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടും നിരവധി മലയാളികള്‍ ബ്ലുവെയ്ല്‍ ഗെയിം കളിക്കുന്നതായി വെളിപ്പെടുത്തല്‍. ഗെയിമിലെ നാല് ഘട്ടങ്ങള്‍ പിന്നിട്ട ഇടുക്കി മുരിക്കാശേരി സ്വദേശിയായ യുവാവാണു സുഹൃത്തിനോടു ചില ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവച്ചത്. കളി തുടങ്ങിയാല്‍ പിന്മാറാന്‍ കഴിയില്ലെന്നും ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കടുത്ത ശിക്ഷ ലഭിക്കുമെന്നുമാണ് യുവാവ് പറയുന്നത്. ഇരുവരുടെയും ഫോണ്‍ സംഭാഷണം മനോരമ ന്യൂസാണ് പുറത്തുവിട്ടത്. 
 
സംഭവത്തില്‍ മുരിക്കാശേരി പൊലീസ് യുവാവിനെ ചോദ്യം ചെയ്തു വിട്ടയച്ചു. ഇയാൾ ഇപ്പോള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. കയ്യില്‍ ബ്ലേഡ് ഉപയോഗിച്ച് F–57 എന്ന് എഴുതാനായിരുന്നു ആദ്യ ദൗത്യം. ആഴത്തിലല്ലാതെ ഞരമ്പ് മുറിക്കാനായിരുന്നു രണ്ടാമത്തെ ദൗത്യം. പുലര്‍ച്ചെ പ്രേത സിനിമ കാണുക, മനസിന്റെ സമനില തെറ്റിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ കാണുക എന്നിങ്ങനെയുള്ള ദൗത്യങ്ങളും പൂര്‍ത്തിയാക്കിയതായി യുവാവു വെളിപ്പെടുത്തുന്നുണ്ട്. 
 
ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍നിന്നാണു ഈ ലിങ്ക് തനിക്ക് ലഭിച്ചതെന്നും എത്രപേരാണ് ഈ ഗ്രൂപ്പിലുള്ളതെന്നുമുള്ള കാര്യങ്ങളും യുവാക്കളുടെ ഫോണ്‍ സംഭാഷണത്തിലുണ്ട്. അതേസമയം ഈ ഗെയിമിന് അടിമപ്പെട്ടാണ് തിരുവനന്തപുരം സ്വദേശിയായ പതിനാറുകാരനും കണ്ണൂര്‍ സ്വദേശിയായ ഐടിഐ വിദ്യാര്‍ഥിയും ആത്മഹത്യ ചെയ്തെന്ന വെളിപ്പെടുത്തലുമായി ഇരുവരുടേയും അമ്മമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തുകയും ചെയ്തിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കോണ്ടം പരസ്യത്തില്‍ അഭിനയിക്കുന്നത് മനുഷ്യരുടെ നന്മയ്ക്കാണെന്ന് പറഞ്ഞ സണ്ണി ലിയോണ്‍ സൂപ്പറാണ്‘ : അരുന്ധതി