Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബുദ്ധിയുള്ള ഒരു ഭരണാധികാരിയും പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന പദ്ധതികള്‍ക്ക് അനുവാദം നല്‍കില്ല: ശ്രീനിവാസന്‍

കാട് വെട്ടി വൈദ്യുതി വേണമെന്ന് പറയുന്നവര്‍ ബുദ്ധിയില്ലാത്തവരെന്ന് ശ്രീനിവാസന്

ബുദ്ധിയുള്ള ഒരു ഭരണാധികാരിയും പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന പദ്ധതികള്‍ക്ക് അനുവാദം നല്‍കില്ല: ശ്രീനിവാസന്‍
കൊച്ചി , ശനി, 1 ഏപ്രില്‍ 2017 (14:00 IST)
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ കടുത്ത വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍. നാട്ടിലുള്ളവര്‍ക്കും നാട്ടുകാര്‍ക്കും ആവശ്യമില്ലാത്ത പദ്ധതിക്ക് വേണ്ടിയുള്ള ഈ നിര്‍ബന്ധം ഇടതട്ടുകാര്‍ക്ക് വേണ്ടിമാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധിയുള്ള ഒരു ഭരണാധികാരിയും നാട്ടിലെ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന തരത്തിലുള്ള പദ്ധതികള്‍ക്ക് അനുവാദം നല്‍കില്ലെന്നും അതിരപ്പിള്ളിയില്‍ ജലവൈദ്യുത പദ്ധതിക്കെതിരെ നടക്കുന്ന സമരപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ശ്രീനിവാസന്‍ പറഞ്ഞു. 
 
ജനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിക്ക് പിന്നിലുള്ളതെന്ന് താന്‍ കരുതുന്നില്ല. 1800 കോടിയോളം രൂപ മുടക്കി ഹെക്ടറു കണക്കിന് വനം നശിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിലും നല്ലത് ഈ തുക ഉപയോഗിച്ച് സോളാര്‍ പാനല്‍ വീടുകളില്‍ സ്ഥാപിക്കുന്നതാണെന്നും ഇവിടെ ജീവിക്കുന്ന ആളുകള്‍ക്കും ചിന്തിക്കുന്ന മനുഷ്യര്‍ക്കും ഈ പദ്ധതി ആവശ്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട്പോകുമെന്നും വനം നഷ്ടപ്പെടുന്നത് വലിയ കാര്യമല്ലെന്നും വൈദ്യുത മന്ത്രി എംഎം മണി പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നക്​സൽ വർഗീസിനെ കുറ്റവാളിയാക്കി ചിത്രീകരിച്ചതിനെതിരെ എം എ ബേബി