Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമുകിയുമായി പിണങ്ങി; നാല്‍പ്പതുകാരനായ കാമുകന്‍ തൂങ്ങിമരിച്ചു, കാമുകി കസ്റ്റഡിയില്‍

യുവാവിന്റെ തൂങ്ങിമരണം: കാമുകി കസ്റ്റഡിയിൽ

കാമുകിയുമായി പിണങ്ങി; നാല്‍പ്പതുകാരനായ കാമുകന്‍ തൂങ്ങിമരിച്ചു, കാമുകി കസ്റ്റഡിയില്‍
പത്തനാപുരം , ചൊവ്വ, 1 ഓഗസ്റ്റ് 2017 (17:53 IST)
പത്തനാപുരത്ത് പിറവന്തൂർ സ്വദേശിയായ യുവാവ് തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട കേസിൽ കാമുകിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പിറവന്തൂർ ചരുവിള പുത്തൻവീട്ടിൽ മനോജ് എന്ന നാല്പതുകാരനാണ് കാമുകി ലതികയുടെ പിണങ്ങി  വാടകയ്ക്ക് താമസിച്ചിരുന്ന  ശാസ്‌താംകോട്ട കുന്നത്തൂർ പടിഞ്ഞാറ്റേതിൽ പാലാഴികത്ത് വീട്ടിൽ തൂങ്ങിമരിച്ചത്.
 
ഈ വീട്ടിലായിരുന്നു കാമുകിക്കൊപ്പം ഇയാൾ ഏതാനും മാസങ്ങളായി താമസിച്ചിരുന്നത്. ഇതേ സമയം  പത്തനാപുരം സ്വദേശികളായ ഇരുവരും വിവാഹിതരും കുടുംബബന്ധം ഉപേക്ഷിച്ചവരുമാണ്. ഞായറാഴ്ച രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുകയും മനോജ് തൂങ്ങുകയുമായിരുന്നു. എന്നാൽ ലതിക കെട്ടാറുത്തിട്ടശേഷം അയൽക്കാരുടെ സഹായത്തോടെ മനോജിനെ ഓട്ടോയിൽ കയറ്റി ശാസ്‌താംകോട്ട ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
 
മനോജ് തൂങ്ങിയ വിവരം ലതിക ആരെയും അറിയിച്ചിരുന്നില്ല. എന്നാൽ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മനോജ് തൂങ്ങിയ വിവരം പുറത്തായത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അമ്മേ നമ്മള്‍ മരിച്ചാല്‍ നാട്ടുകാര്‍ പറയില്ലേ അമ്മ തെറ്റുകാരിയായിരുന്നെന്ന്, ഏഴ് വയസ്സുള്ള അവളുടെ വാക്ക് കേട്ട് ഞാന്‍ പൊട്ടിക്കരഞ്ഞു‘ - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്