Webdunia - Bharat's app for daily news and videos

Install App

കാവ്യക്ക് ആശ്വസിക്കാം... ആ രേഖ അപ്രത്യക്ഷമായി !; സുനി പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കാന്‍ ഇനി കഴിയില്ല ?

കാവ്യക്ക് ആശ്വസിക്കാം... ആ രേഖ അപ്രത്യക്ഷമായി !;

Webdunia
ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (11:19 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ കൊച്ചി വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചനിലയില്‍. സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചുവെന്ന് സുരക്ഷാ ജീവനക്കാരാണ് അന്വേഷണസംഘത്തോട് വ്യക്തമാക്കിയത്.
 
കേസിലെ മുഖ്യ പ്രതിയായ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി താന്‍ കാവ്യയുടെ വില്ലയില്‍ എത്തിയിരുന്നെന്ന് മൊഴി നല്‍കിയിരുന്നു. രജിസ്റ്ററില്‍ പേരും ഫോണ്‍ നമ്പരും കുറിച്ചിരുന്നുവെന്നും സുനി മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തിലാണ് സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചതായി കണ്ടെത്തിയത്.
 
അതേസമയം രജിസ്റ്റര്‍ മനഃപൂര്‍വം നശിപ്പിച്ചതാണോ എന്നുളള അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്. രജിസ്റ്ററിലൂടെ കാവ്യയും പള്‍സര്‍ സുനിയുമായുളള ബന്ധം സ്ഥിരീകരിക്കാനാണ് പൊലീസിന്റെ ശ്രമം. വെള്ളം വീണ് നശിച്ചെന്നാണ് വില്ലയിലെ സുരക്ഷാ ജീവനക്കാരുടെ വാദം.  
 
അതേസമയം രണ്ടുമാസത്തിലേറെയായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് നാളെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്. പ്രധാന സാക്ഷികളുടെയെല്ലാം മൊഴിയെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി ദിലീപിന്റെ ജാമ്യം തടയേണ്ട കാര്യമില്ലെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments