‘താങ്കള്‍ പുലര്‍ത്തിയിരുന്ന മാധ്യമ ധര്‍മ്മത്തിന് ആദരാഞ്ജലികള്‍’; സെബാസ്റ്റ്യന്‍ പോളിന് ചുട്ട മറുപടിയുമായി നടിയുടെ ബന്ധു
സെബാസ്റ്റ്യന്‍ പോളിന് ചുട്ട മറുപടിയുമായി നടിയുടെ ബന്ധു
കൊച്ചിയില്‍ യുവനടി അക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്‍ഡിലുള്ള ദിലീപിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോളിനു മറുപടിയുമായി നടിയുടെ ബന്ധു രാജേഷ് ബി മേനോന്‍. താങ്കള്‍ പുലര്‍ത്തിയിരുന്ന മാധ്യമ ധര്‍മ്മത്തിന് ആദരാഞ്ജലികളെന്നാണ് രാജേഷ് പ്രതികരിച്ചത്. രാജേഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണമറിയിച്ചത്.