Webdunia - Bharat's app for daily news and videos

Install App

കുമ്മനത്തിന്റെ ജനരക്ഷാ യാത്ര അവസാനിച്ചു; ഇനി കാണാന്‍ പോകുന്നത് ചെന്നിത്തലയുടെ പടയൊരുക്കം !

ചെന്നിത്തലയുടെ പടയൊരുക്കം റെക്കോര്‍ഡിടും !

Webdunia
ബുധന്‍, 18 ഒക്‌ടോബര്‍ 2017 (12:27 IST)
കുമ്മനത്തിന്റെ ജനരക്ഷാ യാത്ര അവസാനിച്ചു. ഇനി കേരളം കാണാനിരിക്കുന്നത് ചെന്നിത്തലയുടെ പടയൊരുക്കമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് ചെന്നിത്തലയുടെ പടയൊരുക്കം. ജിഹാദി-ചുവപ്പ് ഭീകരതക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി ഒക്ടോബര്‍ മൂന്നിന് പയ്യന്നൂരില്‍ നിന്നും ആരംഭിച്ചതാണ്  കുമ്മനത്തിന്റെ ജനരക്ഷായാത്ര.
 
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ചെന്നിത്തല നടത്തുന്ന പടയൊരുക്കത്തിന്റെ ഭാഗമായി ഒരു കോടി ഒപ്പു ശേഖരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ചെന്നിത്തലയ്‌ക്കൊപ്പം ഇതാ ഞങ്ങളുടെ കൈയ്യൊപ്പ് എന്ന് രേഖപ്പെടുത്തിയാണ് ഒപ്പ് ശേഖരിക്കുന്നത്. ഒപ്പിടാന്‍ കഴിയാത്തവര്‍ക്ക് വിരലടയാളം രേഖപ്പെടുത്തിയാല്‍ മതി.
 
രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ സിഗ്നേച്ചര്‍ ക്യാംപെയിന്‍ ആയിരിക്കുമിതെന്നാണ് യുഡിഎഫ് വൃത്തങ്ങള്‍ പറയുന്നത്. ഒരു ബൂത്തില്‍ നിന്ന് കുറഞ്ഞത് 500 ഒപ്പ് ശേഖരിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജന വഞ്ചനയ്‌ക്കെതിരെയാണ് ചെന്നിത്തലയുടെ പടയൊരുക്കം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സെപ്റ്റംബറില്‍ മോദി അമേരിക്കയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത

ആലപ്പുഴയില്‍ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍

August 15 - Independence Day: ദേശീയ പതാക ഉയര്‍ത്തേണ്ടത് എങ്ങനെ?

തൃശ്ശൂരില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്; 70 പേര്‍ക്കെതിരെ കേസെടുത്തു

വോട്ട് ക്രമക്കേട്, കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണം; 'ഒന്നും മിണ്ടാതെ' സുരേഷ് ഗോപി തൃശൂരില്‍

അടുത്ത ലേഖനം
Show comments