കെ കരുണാകരന് രാജിവെച്ചത് ചാരക്കേസുമായി ബന്ധപ്പെട്ടല്ലെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം , ചൊവ്വ, 8 ഏപ്രില്‍ 2014 (11:08 IST)
കെ കരുണാകരന് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെച്ചത് ചാരക്കേസുമായി ബന്ധപ്പെട്ടല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കരുണാകരന്റെ രാജി താന്‍ ആവശ്യപ്പെട്ടുവെന്നത് തെറ്റാണ്. ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്. അന്ന് കരുണാകരന്റെ മന്ത്രിസഭയിലെ അംഗമായിരുന്ന തനിക്ക് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടാന്‍ കഴിയുമോയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടി ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം തനിക്കാണ്. തെരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭയില്‍ മാറ്റങ്ങളുണ്ടാവും. ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പ്രവേശനം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്പി യുഡിഎഫിലേക്ക് വന്നത് മുന്‍കൂട്ടി തീരുമാനിച്ചിട്ടല്ല. പാര്‍ട്ടിയിലും യുഡിഎഫിലും ആലോചിച്ച ശേഷമാണ് ആര്‍എസ്പിയെ മുന്നണിയില്‍ എടുത്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Follow Webdunia malayalam