കേരളം ഗുജറാത്തിനെ കണ്ടുപഠിക്കണോ? ഗുജറാത്ത് കേരളത്തെ കണ്ട് പഠിക്കണോ?; ആശുപത്രിയെച്ചൊല്ലി സിപിഎം - യോഗി തർക്കം

കേരളം ഗുജറാത്തിനെ കണ്ട് പഠിക്കട്ടെ: യോഗി ആദിത്യനാഥ്

Webdunia
വ്യാഴം, 5 ഒക്‌ടോബര്‍ 2017 (08:46 IST)
ആശുപത്രികൾ എങ്ങനെ നോക്കി നടത്തണമെന്നതിനെ ചൊല്ലി സി പി എം - യോഗി തർക്കം. കേരളം ഗുജറാത്തിനെ കണ്ട് പഠിക്കട്ടെയെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തിലെ ആശുപത്രികൾ കണ്ടുപഠിക്കൂ എന്ന സിപിഎമ്മിന്റെ ഉപദേശത്തിനാണ് യോഗിയുടെ മറുപടി.
 
ആശുപത്രി നടത്തുന്നതെങ്ങനെയെന്നു കേരള സർക്കാർ ഗുജറാത്തിനെ കണ്ടുപഠിക്കട്ടെ. കഴിഞ്ഞ ഒരു കൊല്ലത്തിനിടെ ‍ഡെങ്കിപ്പനി പിടിപെട്ടു കേരളത്തിൽ 300 പേർ മരിച്ചില്ലേ? ഇത്ര വലിയ സംസ്ഥാനമായിട്ടും യുപിയിൽ മരണസംഖ്യ കേരളത്തെക്കാൾ കുറവാണ്. ചിക്കൻഗുനിയ പിടിപെട്ടും കേരളത്തിൽ നിരവധി പേർ മരണപ്പെട്ടു. എന്നാൽ, യുപിയിൽ ഒരാൾ പോലും ചിക്കുൻഗുനിയ പിടിപ്പെട്ട് മരിച്ചിട്ടില്ലെന്ന് യോഗി ആദിത്യനാഥ് പറയുന്നു.
 
ബിജെപി ജാഥയ്ക്കു കേരളം സന്ദർശിക്കുന്ന യുപി മുഖ്യമന്ത്രിയെ കേരളത്തിലെ ആശുപത്രികളിലേക്കു ക്ഷണിക്കുന്നതായി സിപിഎം ഇന്നലെ ട്വിറ്ററിൽ പരിഹസിച്ചിരുന്നു. യുപിയിൽ ഓക്സിജൻ ലഭിക്കാതെ നിരവധി കുട്ടികൾ മരണാപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിപിഎമ്മിന്റെ പരിഹാസം.  ബിജെപിയുടെ ജനരക്ഷായാത്രയ്ക്കിടെയാണ് യോഗി ആദിത്യനാഥ് കേരളത്തേയും ഗുജറാത്തിനമ്യും കുറിച്ച് താരതമ്യം ചെയ്ത് സംസാരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അടുത്ത ലേഖനം
Show comments