Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലെ ലൗ ജിഹാദ് യാ​ഥാ​ർ​ഥ്യം; സിപിഎം ബിജെപി പ്രവർത്തകർകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു - യോഗി ആദിത്യനാഥ്

കേരളത്തിലെ ലൗ ജിഹാദ് യാ​ഥാ​ർ​ഥ്യം: യോഗി ആദിത്യനാഥ്

yogi adityanath
കണ്ണൂര്‍ , ബുധന്‍, 4 ഒക്‌ടോബര്‍ 2017 (14:50 IST)
കേരളത്തിലും കര്‍ണാടകയിലും ലൗ ജിഹാദ് യാഥാര്‍ത്ഥ്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും വിവാദ നായകനുമായ  യോഗി ആദിത്യനാഥ്. ഹൈക്കോടതിയും സുപ്രീംകോടതിയും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. വിഷയത്തില്‍ എന്‍ഐഎ അന്വേഷണം നടക്കുന്നുണ്ട്. ലൗ ജിഹാദ് അപകടരമെന്നും യോഗി പറഞ്ഞു.

ലൗ ജിഹാദ് നടക്കുന്നുണ്ടോ എന്ന സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണം. ബിജെപിയുടെ കേരള രക്ഷാ യാത്രയ്ക്കായി കണ്ണൂരിലെത്തിയ യോഗി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യോഗി.

ജനാധിപത്യത്തിൽ ആക്രമണത്തിന് സ്ഥാനമില്ല. രാഷ്ട്രീയ അക്രമങ്ങൾ ജനാധിപത്യത്തിന് ഒരിക്കലും ഭൂഷണമല്ല. എന്നാൽ രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ തുടരുകയാണ്. സിപിഎമ്മും സർക്കാരുമാണ് രാഷ്ട്രീയ അക്രമങ്ങൾ സ്‌പോൺസർ ചെയ്യുന്നത്. സിപിഎം ബിജെപി പ്രവർത്തകർകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നും യോഗി  ആദിത്യനാഥ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീതിക്കായുള്ള അവളുടെ പോരാട്ടത്തിൽ കൂടുതൽ ശക്തരായി അവൾക്കൊപ്പം!: വിമൻ ഇൻ സിനിമ കലക്ടീവ്