ഗെയിൽ സമരം; ഒരു ചുവട് പിന്നോട്ട് മാറാതെ സമരസമിതി, വിട്ടു വീഴ്ചയ്ക്ക് തയ്യാറാകാതെ മുഖ്യമന്ത്രി
ഗെയിൽ സമരം; സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്
ഗെയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ കക്ഷിയോഗം ഇന്ന്. വ്യവസായ മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ വൈകീട്ട് കോഴിക്കോട് കളക്ട്രേറ്റിലാണ് യോഗം ചേരുക. സര്‍വ്വകക്ഷിയോഗത്തിലേക്ക് സമരപ്രതിനിധികള്‍ക്ക് ക്ഷണം. സമരം നടത്തുന്നവരിൽ നിന്നും രണ്ട് പേരെ പ്രതിനിധികളായി സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചു.
സമര സമിതിയെ യോഗത്തിലേക്ക് ക്ഷണിച്ചതോടെ യുഡിഎഫും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. സമര സമിതിയില്‍ നിന്നും അബ്ദുല്‍ കരീം, ജി അക്ബര്‍ എന്നിവരാണ് പങ്കെടുക്കുക. ഗെയിലിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്ന തങ്ങളുടെ ആവശ്യത്തിനു മാറ്റമില്ലെന്നാണ് സമരക്കാർ പറയുന്നത്.
ഗെയില്‍ വിരുദ്ധ സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. വികസന വിരോധികളുടെ വിരട്ടലിനോ സമ്മര്‍ദത്തിനോ സര്‍ക്കാര്‍ വഴങ്ങില്ലെന്നും നാടിന്റെ വികസനത്തിന് ചിലര്‍ തടസം നില്‍ക്കുകയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. പദ്ധതി നിർത്തിവെയ്കാനോ ഒഴിവാക്കാനോ യാതോരു ഉദ്ദേശവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.