Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചര്‍ച്ച പിന്നീടാകാം: ഗൌരിയമ്മ

ചര്‍ച്ച പിന്നീടാകാം: ഗൌരിയമ്മ
തിരുവനന്തപുരം , ബുധന്‍, 22 ഡിസം‌ബര്‍ 2010 (16:24 IST)
PRO
PRO
വൈകീട്ട് നടക്കുന്ന യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ജെ എസ് എസ് നേതാവ് കെ ആര്‍ ഗൌരിയമ്മ. ഇന്ന് ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും അവര്‍ അറിയിച്ചു. പിന്നീട് ചര്‍ച്ചയാവാമെന്നും അവര്‍ വ്യക്തമാക്കി.

തൈക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ച്‌ ചര്‍ച്ച നടത്താമെന്ന തീരുമാനം അവസാന നിമിഷം കോണ്‍ഗ്രസ്‌ മാറ്റിയതിനെ തുടര്‍ന്നാണ്‌ ചര്‍ച്ച അനിശ്ചിതത്വത്തിലായത്‌. പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസില്‍ വെച്ച്‌ ചര്‍ച്ചനടത്താമെന്ന കോണ്‍ഗ്രസ് നിലപാട്‌ ഗൌരിയമ്മക്ക് സ്വീകാര്യമായിരുന്നില്ല.

കൂടാതെ ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പങ്കെടുക്കാത്തതിനാല്‍ ചര്‍ച്ച തീരുമാനമാവാതെ പിരിയാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ അനാവശ്യമായ മാധ്യമ ശ്രദ്ധ ഉണ്ടാവുന്നത് ജെ എസ് എസിന് ദോഷം ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ ഉന്നയിച്ച പരാതികള്‍ കേള്‍ക്കാന്‍ സന്നദ്ധമല്ലാത്ത കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി മുമ്പ് നടത്തിയ യു ഡി എഫ് യോഗത്തില്‍ നിന്നും ഇവര്‍ വിട്ടു നിന്നിരുന്നു. ഗൗരിയമ്മയോടു കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതില്ല എന്നാണ് കെ പി സി സി നേതൃയോഗം കൈക്കൊണ്ട തീരുമാനം.

Share this Story:

Follow Webdunia malayalam