ചിത്രയെ ഒഴിവാക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടന്നു, ഇക്കാര്യത്തില്‍ അഞ്ചുവിന്റേയും ഉഷയുടേയും നിലപാട് സംശയാസ്പദം: മന്ത്രി മൊയ്തീന്‍
ചിത്രയ്ക്ക് വിദേശ പരിശീലനത്തിന് അവസരം ഒരുക്കുമെന്ന് മന്ത്രി
ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പി യു ചിത്രയ്ക്ക് അവസരം നിഷേധിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എസി മൊയ്തീന്‍. അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നിന്നും ചിത്രയെ ഒഴിവാക്കിയതിന് പിന്നില്‍ ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ പി ടി ഉഷയുടേയും അഞ്ജു ബോബി ജോര്‍ജ്ജിന്റേയും നിലപാട് സംശയാസ്പദമാണെന്നും മന്ത്രി വ്യക്തമാക്കി.
ചിത്രയുടെ കാര്യത്തില്‍ ചിത്രയ്ക്ക് അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാട് നിര്‍ഭാഗ്യകരമായിപ്പോയി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മന്ത്രി പറഞ്ഞു. ചിത്രയ്ക്ക് വിദേശപരിശീലനത്തിനുള്ള അവസരമൊരുക്കുമെന്നും സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം ഇത്തരമൊരു അവസ്ഥ വന്നതില്‍ സങ്കടമുണ്ടെന്നാണ് ചിത്ര പ്രതികരിച്ചത്. അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ തനിക്ക് വിഷമമുണ്ടെന്നും ചിത്ര പറഞ്ഞു.