ചെന്നിത്തലയുടെയും സി എന്‍ ബാലകൃഷ്ണന്റെയും പിഎമാരായ ദമ്പതികള്‍ അപകടത്തില്‍ മരിച്ചു
കൊല്ലം , തിങ്കള്‍, 24 മാര്‍ച്ച് 2014 (11:28 IST)
മന്ത്രിമാരായ രമേശ് ചെന്നിത്തലയുടെയും സി എന്‍ ബാലകൃഷ്ണന്റെയും പിഎമാരായ ദമ്പതികള്‍ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം ദേശീയപാതയില്‍ നീണ്ടകരയില്‍ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ചാണ് സി ആര് രവീന്ദ്രന് നായര്‍ (58), ഭാര്യ വിജയമ്മ (54) എന്നിവര്‍ മരിച്ചത്. ചെന്നിത്തലയുടെ പിഎ ആയിരുന്നു തിരുമല സ്വദേശിയായ രവീന്ദ്രന് നായര്‍. ബാലകൃഷ്ണന്റെ പിഎ ആയിരുന്നു വിജയമ്മ.ഞായറാഴ്ച രാത്രി 11.30നായിരുന്നു അപകടം. മകളുടെ വിവാഹം ക്ഷണിക്കാന്‍ പോയി തിരിച്ചുവരുമ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ ഡ്രൈവര്‍ക്കും ടെമ്പോ ഡ്രൈവര്‍ക്കും മറ്റൊരു യാത്രക്കാരനായ ബിനുവിനും പരുക്കേറ്റു. ഫിലിം യൂണിറ്റ് ഡ്രൈവറായ നെയ്യാറ്റിന്‍കര സ്വദേശി ബിനു അപകടത്തില്‍ പരുക്കേറ്റ് സുഖംപ്രാപിച്ച് വരുമ്പോഴായിരുന്നു വീണ്ടും അപകടം. ടെമ്പോ ട്രാവലര്‍ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അമിതവേഗതയാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
Follow Webdunia malayalam