Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനങ്ങൾ നൽകിയ ആദരവിൽ സന്തോഷം: ഇ ശ്രീധരൻ

ജനങ്ങളുടെ ആദരവിൽ സന്തോഷമുണ്ടെന്ന് ശ്രീധരൻ

kochi metro
കൊച്ചി , ശനി, 17 ജൂണ്‍ 2017 (13:46 IST)
കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങളിൽ ജനങ്ങൾ നൽകിയ ആദരവിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് മെട്രോമാൻ ഇ ശ്രീധരൻ. മെട്രോ പദ്ധതി ഇനിയും നന്നായി തന്നെ മുന്നോട്ട് കൊണ്ടുപോകണം. കൊച്ചിക്കാരനായതുകൊണ്ടാകാം തനിക്ക് വലിയ കൈയടി കിട്ടിയെതെന്നും ശ്രീധരൻ കൂട്ടിചേർത്തു. 
 
മെട്രോ ഉദ്ഘാടന ചടങ്ങിനിടെ ശ്രീധരന് നിലക്കാത്ത കരഘോഷമാണ് ലഭിച്ചിരുന്നത്. ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിക്കുന്നതിനിടെ കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് ശ്രീധരന്റെ പേര് പരാമർശിച്ചപ്പോഴാണ് സദസ് മിനിറ്റുകൾ നീണ്ട കരഘോഷം മുഴക്കിയത്. പിന്നീട് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ പ്രസംഗത്തിനിടെയും മെട്രോ മാന് സമാനമായ രീതിയിൽ വൻകൈയടി ലഭിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘കൊച്ചി മെട്രോയില്‍ ചിലര്‍ക്ക് നിരാശ’; ചിലരെ പൊള്ളിച്ചും കൊള്ളിച്ചും മുഖ്യമന്ത്രിയുടെ തകര്‍പ്പന്‍ പ്രസംഗം