Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയിലിലായ ദിലീപിന് വീണ്ടും പണി! - ഇതൊന്നും ഒരിക്കലും പ്രതീക്ഷിച്ച് കാണില്ല

ദിലീപിനെ എല്ലാവരും കൈയൊഴിയുന്നു...

ജയിലിലായ ദിലീപിന് വീണ്ടും പണി! - ഇതൊന്നും ഒരിക്കലും പ്രതീക്ഷിച്ച് കാണില്ല
, ചൊവ്വ, 11 ജൂലൈ 2017 (09:08 IST)
നടി ആക്രമിക്കിപ്പട്ട കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തി ജയിലിലായ ദിലീപിനെ കൈയൊഴിഞ്ഞ് താരങ്ങള്‍. താരസംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘടനയെന്നാണ് റിപ്പോര്‍ട്ടുകള്‍. താരസംഘടയില്‍ നിന്നും ദിലീപിനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് വ്യക്തമാകുന്നത്. രണ്ടു മക്കളേയും ഒരുപോലെ സംരക്ഷിക്കുമെന്ന നിലപാടാണ് വാര്‍ഷിക ജനറല്‍ ബോഡിയില്‍ അമ്മ സ്വീകരിച്ചത്.
 
എക്‌സിക്യൂട്ടീവ് അംഗംകൂടിയായ ട്രഷറര്‍ ദിലീപിനെ സസ്‌പെന്‍ഡ് ചെയ്ത ശേഷം പൊതുയോഗത്തിന്റെ അംഗീകാരത്തിനു സമര്‍പ്പിക്കാനാണ് സാധ്യത. അമ്മ പ്രസിഡന്റ് ഇന്നസെന്റ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ഇന്നസെന്റ് ആശുപത്രി വിട്ടാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.
 
അതേസമയം, ജനപ്രതിനിധികളായ ഇന്നസെന്‍റും, മുകേഷും, കെബി ഗണേഷ് കുമാറും ഈ വിഷയയത്തില്‍ എടുത്ത സമീപനം ക്രിമിനലുകളെ സംരക്ഷിക്കുന്നതും സ്ത്രീ വിരുദ്ധവുമായിരുന്നു. ഇത് വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. ഗൂഡാലോചന നടത്തിയവരെ സംരക്ഷിക്കാനുളള ശ്രമം സിനിമ ലോകത്ത് തന്നെ നടന്നതിന്‍റെ തെളിവായിരുന്നു അമ്മഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ നടത്തിയ പ്രതികരണങ്ങള്‍. 
 
അമ്മ സംഘടന പിരിച്ചുവിടണമെന്നും ആരോപണങ്ങള്‍ ഉണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയിലില്‍ ദിലീപിനെ പ്രത്യേകമായി പാര്‍പ്പിയ്ക്കും, പക്ഷേ നായകന് പരിഗണന ഒന്നും ഉണ്ടാവില്ല