Webdunia - Bharat's app for daily news and videos

Install App

ജയിലില്‍ അനുവാദമില്ലാതെ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കെതിരെ കേസ്

പള്‍സര്‍ സുനിയെ ഒരിക്കല്‍ കൂടി പൊലീസ് കസ്റ്റഡിയിലെടുക്കും

Webdunia
വെള്ളി, 30 ജൂണ്‍ 2017 (12:53 IST)
കൊച്ചിയില്‍ പ്രമുഖനടിയെ ആക്രമിച്ച സംഭവത്തില്‍ കാക്കനാട് ജയിലില്‍ കഴിയുന്ന മുഖ്യ പ്രതി പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിനെതിരെ മറ്റൊരു കേസു കൂടി. അനുവാദമില്ലാതെ ജയിലില്‍ വെച്ച് ഫോണ്‍‌വിളിച്ചുവെന്ന കുറ്റത്തിനാണ് പുതിയ കേസ്. 
 
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനേയും സംവിധായകന്‍ നാദിര്‍ഷായേയും വിളിച്ച് ഭീഷണിപ്പെടുത്തിയത് സുനിയാണെന്ന് പൊലീസിന് വ്യക്തമായിരുന്നു. ഇതിനെ തുടര്‍ന്നാണ് സുനിക്കെതിരെ പൊലീസ് കേസെടുത്തത്. 
 
ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി ഉള്‍പ്പെടെ 7 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സുനിയുടെ സഹതടവുകാരായ മഹേഷ്, സനല്‍ , വിപിന്‍ ലാല്‍ , വിഷ്ണു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 
 
അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയെ ഒരിക്കല്‍ കൂടി കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് തീരുമാനിച്ചു. ജയി‌ലില്‍ വെച്ച് പള്‍സര്‍ സുനി നടത്തിയ ഫോണ്‍ വിളികളെ കുറിച്ച് പൊലീസിന് വിവരങ്ങള്‍ ലഭിച്ചു കഴിഞ്ഞു.  

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

എന്തിനാണ് ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കുന്നത്, ഇന്ത്യയ്ക്ക് അവരുടെ കാര്യം നോക്കാനറിയാം, ആപ്പിള്‍ ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കുന്നത് തടയാന്‍ ട്രംപിന്റെ ശ്രമം

മെഡിക്കല്‍ കോളേജും മ്യൂസിയവും സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കുക; കൂട്ടത്തോടെ ചുറ്റിത്തിരിയുന്ന തെരുവ് നായ്ക്കള്‍ ആക്രമിക്കാന്‍ സാധ്യത

പോയി ക്ഷമ ചോദിക്കു: കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിയോട് സുപ്രീംകോടതി

വെറും ഊഹാപോഹങ്ങൾ മാത്രം, പ്രചാരണങ്ങൾ വ്യാജം, കിരാന ഹില്ലിൽ ആണവ വികിരണ ചോർച്ചയില്ല

അടുത്ത ലേഖനം
Show comments