ജിഷ്ണു പ്രണോയ് കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മഹിജയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ജിഷ്ണു പ്രണോയ് കേസ്: സിബിഐ അന്വേഷണത്തിന് വിടണമെന്ന് അമ്മ മഹിജ

Webdunia
തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (08:11 IST)
ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മഹിജ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും‍. പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും പൊലീസിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടുവെന്നും മഹിജ കോടതിയെ അറിയിക്കും. 
 
കേസില്‍ ആരോപണവിധേയരായവരെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചുവെന്ന ആരോപണം മഹിജ ഹര്‍ജിയില്‍ ഉന്നയിക്കും. അതിന് പുറമേ ജിഷ്ണു മരിച്ച് പത്തുമാസമാകുമ്പോഴും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. ജാമ്യത്തില്‍ ഇറങ്ങിയവര്‍ തെളിവ് നശിപ്പിക്കാന്‍ ഇടയുണ്ടെന്നും മഹിജ ചൂണ്ടികാണിക്കും. 
 
ജിഷ്ണു തൂങ്ങിക്കിടക്കുന്നതായി കണ്ട കൊളുത്തും തുണിയും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചില്ലെന്നും ഡിവൈഎസ്പിയും സിഐയും സംഭവ സ്ഥലം സന്ദര്‍ശിച്ചില്ലെന്നും മഹിജ ഹര്‍ജിയില്‍ ഉന്നയിക്കും. അതേസമയം കേസില്‍ പ്രതികളായ പാമ്പാടി നെഹ്‌റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിന്റേയും പ്രിന്‍സിപ്പല്‍ ശക്തിവേലിന്റേയും ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാറിന്റെ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

അടുത്ത ലേഖനം
Show comments