Select Your Language

Notifications

webdunia
webdunia
webdunia
webdunia

സോളാര്‍ കേസ്: എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി; കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാട് ഇരു ഗ്രൂപ്പുകളും അംഗീകരിച്ചു

സോളാര്‍ വിഷയത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയിലെത്തി

സോളാര്‍ കേസ്: എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി; കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാട് ഇരു ഗ്രൂപ്പുകളും അംഗീകരിച്ചു
തിരുവനന്തപുരം , ശനി, 21 ഒക്‌ടോബര്‍ 2017 (10:33 IST)
സോളാര്‍ കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി. കേസില്‍ ആരോപണവിധേയരായവരെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും കേസ് രാഷ്ട്രീയമായി നേരിടാനും തീരുമാനമായി. ഈ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന നിലപാട് ഇരു ഗ്രൂപ്പുകളും അംഗീകരിച്ചു. 
 
നിലവില്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ ഒഴിവാക്കാനാണ് ഇരു ഗ്രൂപ്പുകളും ധാരണയിലെത്തിയത്. കെപിസിസി രാഷ്ട്രീയകാര്യസമിതിക്ക് മുന്നോടിയായാണ് ഈ ധാരണ. രാഷ്ട്രീയ കാര്യ സമിതി തീരുമാനമെടുത്ത ശേഷം അത് ഹൈക്കമാന്‍ഡിനെ അറിയിക്കും. കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗായിക ഹര്‍ഷിതയെ കൊലപ്പെടുത്തിയത് അയാള്‍ തന്നെ !