Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോയ് മരിച്ചത് വെടിയേറ്റ്; തലയോട്ടിയില്‍ നിന്ന് നാല് വെടിയുണ്ടകള്‍ കണ്ടെത്തി

ചെങ്ങന്നൂരില്‍ കൊലചെയ്യപ്പെട്ട വിദേശമലയാളി ജോയ് മരിച്ചത് വെടിയേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരഭാഗങ്ങള്‍ പൂര്‍ണമായി ലഭിച്ചതോടെ ഇന്നാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്.

ജോയ്
, ചൊവ്വ, 31 മെയ് 2016 (19:35 IST)
ചെങ്ങന്നൂരില്‍ കൊലചെയ്യപ്പെട്ട വിദേശമലയാളി ജോയ് മരിച്ചത് വെടിയേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരഭാഗങ്ങള്‍ പൂര്‍ണമായി ലഭിച്ചതോടെ ഇന്നാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്. പിതാവിനെ വെടിവെച്ചു കൊന്നതിനുശേഷം ശരീരാവയവങ്ങള്‍ മുറിച്ചുമാറ്റി പമ്പയാറ്റിലും ചങ്ങനാശേരിയിലും ചിങ്ങവനത്തും നിക്ഷേപിച്ചതായി ഷെറിന്‍ നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു.
 
മുന്‍‌കൂട്ടി നിശ്ചയിച്ചപ്രകാരം ഷെറിന്‍ കൈയ്യില്‍ കരുതിയ വിദേശനിര്‍മ്മിത തോക്കുപയോഗിച്ച് ജോയിക്കെതിരെ  വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷം ശരീരഭാഗങ്ങള്‍ വിവിധ ഇടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദാദ്രി കൊലപാതകം: അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് ഗോമാംസമെന്ന് ഫൊറൻസിക് റിപ്പോർട്ട്