Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടിപി കേസിലെ പ്രതികൾക്ക് പൂജപ്പുര ജയിലിലിലും സുഖവാസം; രണ്ട് സ്മാര്‍ട്ട് ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തു

ടി.പി കേസ് പ്രതികള്‍ അടക്കമുള്ളവരില്‍നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

ടിപി കേസിലെ പ്രതികൾക്ക് പൂജപ്പുര ജയിലിലിലും സുഖവാസം; രണ്ട് സ്മാര്‍ട്ട് ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തു
തിരുവനന്തപുരം , തിങ്കള്‍, 12 ജൂണ്‍ 2017 (12:05 IST)
പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തി. ടി പി ചന്ദ്രശേഖരൻ, ഭാസ്കര കാരണവർ എന്നിവരുടെ വധവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികളിൽനിന്നാണ് ഫോൺ കണ്ടെത്തിയത്. അണ്ണൻ സിജിത്ത്, ബാസിത് അലി എന്നിവരുടെ സെല്ലിൽനിന്നാണ് ഫോൺ കണ്ടെത്തിയത്. ജയിൽ സൂപ്രണ്ടിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് സ്മാർട്ട്ഫോണുകളും രണ്ട് സിം കാർഡുകളും കണ്ടെത്തിയത്. 
 
ഭാസ്കര കാരണവർ വധക്കേസിലെ പ്രതിയാണ് ബാസിത് അലി. അണ്ണൻ സിജിത്താവട്ടെ ടിപി വധക്കേസ് പ്രതിയും. രാഷ്ട്രീയ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഐഎം പ്രവര്‍ത്തകനായ പ്രദീപാണ് അണ്ണന്‍ സിജിത്തിന്റെ സെല്ലില്‍ കൂടെ ഉണ്ടായിരുന്നത്. പൂജപ്പുര ജയില്‍ സൂപ്രണ്ട് എസ് സന്തോഷ് ജയില്‍ ഡിജിപിക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയതായാണ് വിവരം. ഇരുവരെയും കൂടുതല്‍ വിവരങ്ങള്‍ക്കായി ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
 
അണ്ണൻ സിജിത് എന്ന സിജിത്, ട്രൗസർ മനോജ് എന്ന മനോജ്, റഫീക്ക് എന്നീ മൂന്നു പ്രതികളാണു ടിപി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലില്‍ കഴിയുന്നത്. ഇവിടെ ഇവര്‍ക്കെല്ലാം സുഖവാസമാണെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. മറ്റുപ്രതികളായ കൊടി സുനി, മുഹമ്മഹ് ഷാഫി, ടി കെ രജീഷ് എന്നിവർ തൃശൂർ വിയ്യൂർ ജയിലിലാണ്. കേസിലെ പ്രതികൾ എല്ലാവരെയും ഒന്നിച്ചു ഒരിടത്ത് ജയിലിലാക്കുന്നത് ശരിയാവില്ലെന്ന വിലയിരുത്തല്‍ കൊണ്ടാണ് പലയിടങ്ങളിലാക്കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗംഗാനദി മലിനമാക്കിയാൽ ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും; പുതിയ നിയമവുമായി കേന്ദ്രസര്‍ക്കാര്‍