സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാള്‍ക്ക് ട്രെയിനില്‍ വെച്ച് കുത്തേറ്റു

കോച്ചിനുള്ളില്‍ ശല്യം ചെയ്തപ്പോള്‍ മാറിനില്‍ക്കാന്‍ പല തവണ ഇയാളോട് സ്ത്രീകള്‍ ആവശ്യപ്പെട്ടു

രേണുക വേണു
ശനി, 20 ജൂലൈ 2024 (11:58 IST)
ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരന് കുത്തേറ്റു. സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ആളെ സഹയാത്രികന്‍ സ്‌ക്രൂ ഡൈവര്‍ ഉപയോഗിച്ച് കുത്തുകയായിരുന്നു. പരുക്ക് ഗുരുതരമല്ലാത്തതിനാല്‍ യാത്രക്കാരന്‍ ഇടേ ട്രെയിനില്‍ തന്നെ കണ്ണൂരിലേക്ക് യാത്ര തുടര്‍ന്നു. 
 
വെള്ളിയാഴ്ച രാത്രി 11.30 ഓടെ പയ്യോളിക്കും വടകരയ്ക്കും ഇടയിലാണ് സംഭവം നടന്നത്. ട്രെയിന്‍ വടകരയില്‍ എത്തിയപ്പോള്‍ ആര്‍പിഎഫ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിലായിരുന്നു എന്നാണ് യാത്രക്കാര്‍ പറയുന്നത്.
 
കോച്ചിനുള്ളില്‍ ശല്യം ചെയ്തപ്പോള്‍ മാറിനില്‍ക്കാന്‍ പല തവണ ഇയാളോട് സ്ത്രീകള്‍ ആവശ്യപ്പെട്ടു. അനുസരിക്കാതെ വന്നപ്പോഴാണ് യാത്രക്കാരന്‍ ഇടപെട്ടത്. തുടര്‍ന്ന് സ്‌ക്രൂ ഡൈവര്‍ ഉപയോഗിച്ച് ഇയാള്‍ യാത്രക്കാരനെ ആക്രമിക്കുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ശബരിമല സ്വര്‍ണപ്പാളി വിവാദം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വംബോര്‍ഡ് ജീവനക്കാരുടെ സംഘടന ഹൈക്കോടതിയിലേക്ക്

വിവാദ കഫ് സിറപ്പ് നിര്‍മ്മാതാവ് ഉല്‍പാദിപ്പിക്കുന്ന എല്ലാ മരുന്നുകളുടെയും വില്‍പന നിരോധിച്ച് കേരളം

താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റു, ആക്രമിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ്

അടുത്ത ലേഖനം
Show comments