തനിക്കെതിരെ പീഡനശ്രമം നടന്നു; വെളിപ്പെടുത്തലുമായി നിത്യാ മേനോന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ്

വെളിപ്പെടുത്തലുമായി നിത്യാ മേനോന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ്

Webdunia
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (10:19 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം പുറത്ത് വന്നപ്പോഴാണ് സിനിമ മേഖലയില്‍ നിന്നുള്ള ലൈംഗിക അതിക്രമങ്ങളുടെ കഥകള്‍ ഒന്നൊന്നായി പുറത്തു വരുന്നത്. ഇത്തരം ഒരു സംഭവം വെളിപ്പെടുത്തി യുവ നായിക നിത്യാ മേനോന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജൂലി രംഗത്ത് വന്നിരിക്കുകയാണ്.
 
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ബഹുബാഷാ സിനിമയില്‍ ജോലി ചെയ്യവെ തനിക്കെതിരേ ലൈംഗികാതിക്രമം നടന്നുവെന്നാണ് ഇവര്‍ പറയുന്നത്. ഇതിനെക്കുറിച്ച് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രാണയെന്ന സിനിമയില്‍ ജോലി ചെയ്യവെയാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നാണ് ജൂലി വെളിപ്പെടുത്തിയത്
 
സലിം വില്ലയിലാണ് അന്നു താന്‍ താമസിച്ചിരുന്നത്. ഷൂട്ടിങ് സെറ്റില്‍ നിന്നു താമസസ്ഥലത്ത് എത്തിയപ്പോള്‍ മുറി തുറന്നു കിടക്കുകയായിരുന്നു. വീട്ടിലെ വിലപിടിപ്പുള്ള മേക്കപ്പ് സാധനങ്ങള്‍ നഷ്ടപ്പെട്ടതായും ജൂലി പരാതിപ്പെട്ടു. സംഭവത്തെക്കുറിച്ച് വില്ലയുടെ ഉടമസ്ഥരെ അറിയിച്ചെങ്കിലും ഇതു തര്‍ക്കത്തില്‍ കലാശിച്ചു. 
 
തുടര്‍ന്നാണ് വില്ലയുടെ ഉടമയും മറ്റു ചിലരും തന്നെ മുറിയിലെത്തി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ജൂലി പരാതിയില്‍ കുറിച്ചു. താന്‍ ബഹളം വച്ചതോടെ ആളുകള്‍ കൂടുകയും തുടര്‍ന്ന് അവര്‍ പിന്തിരിയുകയുമായിരുന്നുവെന്ന് ജൂലി പറയുന്നു. അസഭ്യം പറഞ്ഞ് അവര്‍ അവിടെ നിന്നു പോവുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

അറ്റകുറ്റപ്പണിക്ക് ശേഷം 475 ഗ്രാം സ്വർണം നഷ്ടമായി, ശബരിമല സ്വർണപ്പാളിയിൽ തിരിമറിയെന്ന് ഹൈക്കോടതി

കടന്നൽ കുത്തേറ്റ തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

പാലക്കാട് അന്നപാത്രം, ചില നപുംസകങ്ങൾക്ക് പറയുന്നത് ഇഷ്ടമാവില്ല, കിറ്റുമായി വന്നാൽ മോന്തയ്ക്ക് വലിച്ചെറിയണം, ഇത് പ്രജാരാജ്യം : സുരേഷ് ഗോപി

ഒബാമ ഒന്നും ചെയ്തില്ല, എന്നിട്ട് നൊബേൽ കൊടുത്തു, ഞാൻ അവസാനിപ്പിച്ചത് 8 യുദ്ധങ്ങൾ: ട്രംപ്

തുണിയുടക്കാതെ ഒരു സിനിമാതാരം വന്നാൽ ആളുകൾ ഇടിച്ച് കയറും, ഇത്ര വായിനോക്കികളാണോ മലയാളികൾ?, യു പ്രതിഭ

അടുത്ത ലേഖനം
Show comments