Select Your Language

Notifications

webdunia
webdunia
webdunia
webdunia

കായല്‍ കയ്യേറ്റ വിഷയം മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കും

കായൽ കയ്യേറ്റം: തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ കലക്ടർ സമർപ്പിച്ച റിപ്പോർട്ട് ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും.

കായല്‍ കയ്യേറ്റ വിഷയം മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കും
തിരുവനന്തപുരം , ബുധന്‍, 25 ഒക്‌ടോബര്‍ 2017 (09:16 IST)
കായൽ കയ്യേറിയെന്ന ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ കലക്ടർ സമർപ്പിച്ച റിപ്പോർട്ട് ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും. നിയമപരമായ തുടര്‍നടപടി ആവശ്യപ്പെട്ടു റവന്യുമന്ത്രി റിപ്പോര്‍ട്ട് ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. 
 
വിഷയത്തില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കട്ടെ എന്ന അഭിപ്രായമാണ് റവന്യുമന്ത്രി ഇ ചന്ദ്രശേഖരനുള്ളത്. തോമസ് ചാണ്ടിയുടെ ഭാഗത്തുനിന്നു ഗുരുതമായ വീഴ്ചയുണ്ടായി എന്ന അഭിപ്രായവും രേഖാമൂലം റവന്യുമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. 
 
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിന്റെ രേഖകൾ ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ആലപ്പുഴ നഗരസഭ നോട്ടിസ് നൽകിയിരുന്നു. ഏഴു ദിവസത്തിനകം രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുമെന്ന മുന്നറിയിപ്പുമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവില്‍ അയാള്‍ കുറ്റം സമ്മതിച്ചു: ഷെറിന്‍ മരിച്ചത് നിര്‍ബന്ധിപ്പിച്ച് പാല്‍ കുടിപ്പിച്ചപ്പോള്‍