Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലശ്ശേരിയില്‍ എപി അബ്ദുള്ളക്കുട്ടിക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി

തലശ്ശേരി മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എ പി അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്തതായി പരാതി. തലശ്ശേരിയിലെ ചെമ്പാട് മേഘലയില്‍ നിന്നാണ് കയ്യേറ്റ ശ്രമമുണ്ടായെതന്നാണ് പരാതി. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കത്തിലും അബ്ദുള്ളക്കുട്ടിക്ക് നേരെ കയ്യേറ്റ

തലശ്ശേരി
തലശ്ശേരി , തിങ്കള്‍, 16 മെയ് 2016 (12:28 IST)
തലശ്ശേരി മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എ പി അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്തതായി പരാതി. തലശ്ശേരിയിലെ ചെമ്പാട് മേഘലയില്‍ നിന്നാണ് കയ്യേറ്റ ശ്രമമുണ്ടായെതന്നാണ് പരാതി. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കത്തിലും അബ്ദുള്ളക്കുട്ടിക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായിരുന്നു.
 
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ടര്‍മാരെ കാണാന്‍ എത്തിയ അബ്ദുള്ളക്കുട്ടിയുടെ ദേഹത്ത് അഞ്ജാതന്‍ മുറുക്കിത്തുപ്പിയിരുന്നു. വടക്കുമ്പാട് പാറക്കെട്ടിന് സമീപത്ത് നിന്നാണ് ഒരാള്‍ വായില്‍ ചവച്ചുകൊണ്ടിരുന്ന പാന്‍പരാഗ് അബ്ദുള്ളകുട്ടിയുടെ ദേഹത്തേക്ക് തുപ്പിയത്. അതിന് ശേഷം അസഭ്യം പറയുകയും കയ്യേറ്റ ശ്രമവും ഉണ്ടായി. അണികള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് സംഭവം ശാന്തമായത്.
 
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പും അബ്ദുള്ളക്കുട്ടിയെ ഒരുപറ്റം ആളുകള്‍ ചീത്തവിളിച്ചിരുന്നു. ചീത്ത വിളിച്ച നാല് സി പി എം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലായില്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കെഎം മാണി