ദിലീപിനെ കൈവിട്ട 'ജഡ്ജിയമ്മാവന്‍' ശ്രീശാന്തിനെ തുണച്ചു !
ദിലീപിനെ തുണക്കാത്ത 'ജഡ്ജിയമ്മാവന്‍' ശ്രീശാന്തിനെ തുണച്ചു !
കോട്ടയം പൊന്‍കുന്നത്തിനടുത്താണ് ചെറുവള്ളി ഭഗവതി ക്ഷേത്രം. ആ ക്ഷേത്രത്തിലെ പ്രതിഷ്ഠകളില്‍ ഒന്നാണ് ജഡ്ജിയമ്മാവന്‍. കോടതി വ്യവഹാരങ്ങളില്‍ പെട്ട് കിടക്കുന്നവര്‍ക്ക് ആശ്രയമാണ് ജഡ്ജിയമ്മാവന്‍ എന്നാണ് പറയപ്പെടുന്നത്.
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന്റെ തലേന്ന് ദിലീപിന്റെ അനിയന്‍ അനൂപ് ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ വഴിപാട് കഴിച്ചിരുന്നു. പക്ഷേ, അന്ന് ദിലീപിന് ജാമ്യം കിട്ടിയില്ല.
എന്നാല്‍ അതിന്റെ പേരില്‍ ജഡ്ജിയമ്മാവന്റെ ശക്തിയെ തള്ളിക്കളയരുത് എന്നാണ് ചിലര്‍ പറയുന്നത് ഇപ്പോഴിതാ ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് കോടതി നീക്കിയിരിക്കുകയാണ്. ശ്രീശാന്തും പോയിട്ടുണ്ട് ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍.
ഐപിഎല്‍ കോഴക്കേസില്‍ പെട്ട ശ്രീശാന്ത് ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്തിയിട്ടുണ്ട് എന്നാണ് പറയുന്നത്. എന്നാല്‍ അത് ഇപ്പോഴല്ല എന്ന് മാത്രം.ശ്രീശാന്തിന് കോഴ കേസില്‍ ജാമ്യം കിട്ടിയത് ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷം ആണെന്നു പറയുന്നവരുമുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന് വേണ്ടിയും ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു. ദിലീപ് നേരിട്ടായിരുന്നില്ല, അനിയന്‍ അനൂപ് ആണ് അന്ന് അവിടെ പോയത്.എന്നാല്‍ അന്ന് ദിലീപിന്റെ പ്രാര്‍ത്ഥന കൊണ്ട് ഒരു ഫലവും ഉണ്ടായില്ല.