Webdunia - Bharat's app for daily news and videos

Install App

'ദിലീപിനെ മമ്മൂട്ടിയും കൈവിട്ടു'? - ഗണേഷ് കുമാറിന്റെ ആരോപണത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തി ലിബർട്ടി ബഷീർ

മമ്മൂട്ടി സത്യസന്ധമായി നിന്നു, ദിലീപിനനുകൂലമായി നിൽക്കാത്തത് ഗണേഷ് കുമാറിനു പിടിച്ചില്ല: ലിബർട്ടി ബഷീർ

Webdunia
വ്യാഴം, 5 ഒക്‌ടോബര്‍ 2017 (14:04 IST)
നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തിൽ നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കിയത് പൃഥ്വിരാജിന്റെ ആവശ്യപ്രകാരം ആണെന്നും അങ്ങനെ ചെയ്യാൻ മമ്മൂട്ടി കൂട്ടുനിന്നുവെന്നുമുള്ള നടൻ ഗണേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ലിബർട്ടി ബഷീർ. 
 
കേസിൽ ദിലീപിനനുകൂലമായി മമ്മൂട്ടി നിൽക്കാത്തതാണ് ഗണേഷിനെ ചൊടിപ്പിച്ചതെന്ന് ലിബർട്ടി ബഷീർ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ വ്യക്തമാക്കി. കേസിന്റെ തുടക്കത്തിൽ ദിലീപിനനുകൂലമായി മമ്മൂട്ടി സർക്കാരിനു മേൽ സമ്മർദ്ദം ചെലുത്തുകയും റെക്കമൻഡ് ചെയ്യുകയും ചെയ്തു. എന്നാൽ, സത്യങ്ങൾ മനസ്സിലാക്കിയ മമ്മൂട്ടി പിന്നീട് ഇതിൽ നിന്നും പിന്തിരിഞ്ഞെന്നും ഇതിന്റെ ചൊരുക്കാണ് ഗണേഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞതെന്നും ലിബർട്ടി ബഷീർ പറയുന്നു. 
 
മമ്മൂട്ടി മനസ്സ് വെച്ചിരുന്നെങ്കിൽ ദിലീപ് ഇത്രയും കാലം ജയിലിൽ കിടക്കില്ലായിരുന്നു. മുഖ്യമന്ത്രിയുമായി മമ്മൂട്ടിക്ക് അടുത്ത ബന്ധമാണുള്ളത്. എന്നിട്ടും ദിലീപിനു വേണ്ടി താരം ഒന്നും ചെയ്യാതിരുന്നത് യാഥാർത്ഥ്യങ്ങൾ മനസ്സിലായത് കൊണ്ടാണെന്നും ലിബർട്ടി ബഷീർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ 2 വര്‍ഷത്തേക്ക് ഒരു ഇടപാടും നടത്തിയില്ലെങ്കില്‍, അത് പ്രവര്‍ത്തനരഹിതമാകും, നിയന്ത്രണങ്ങളെ കുറിച്ച് അറിയാമോ

വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ല, കുമാരനാശാനുപോലും സാധിക്കാത്ത കാര്യമാണ് അദ്ദേഹത്തിന് സാധിച്ചത്: മുഖ്യമന്ത്രി

വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും ഒരുമിച്ച് മത്സരിക്കും; സഖ്യപ്രഖ്യാപനം നടത്തി അമിത് ഷാ

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍

അടുത്ത ലേഖനം
Show comments