'നടിയുടെ ദൃശ്യങ്ങൾ ഞാൻ കണ്ടു'! - ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ദിലീപിനെതിരെ മൊഴി നൽകി ചാർളി
കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ നടൻ ദിലീപിനു പങ്കുണ്ടെന്ന് ഏഴാം പ്രതി ചാർളി മൊഴി നൽകി. സുനിൽ കുമാറിനു ക്വട്ടേഷൻ നൽകിയത് ദിലീപ് അണെന്നും മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സുനി തന്നെ കാണിച്ചുവെന്നും ചാർളി രഹസ്യമൊഴി നൽകി.
നടിയെ ആക്രമിച്ചത് ദിലീപിന്റെ ക്വട്ടേഷന്‍ പ്രകാരമാണെന്ന് സുനില്‍കുമാര്‍ പറഞ്ഞതായാണ് ചാര്‍ളി മൊഴി നൽകിയിരിക്കുന്നത്. ഈ രഹസ്യമൊഴിയോടെ, ചാര്‍ളിയെ കേസില്‍ മാപ്പ് സാക്ഷിയാക്കും. നടി ആക്രമിക്കപ്പെട്ട് മൂന്നാം ദിവസമാണ് സുനില്‍കുമാര്‍ ക്വട്ടേഷന്‍ വിവരം തന്നോട് പറഞ്ഞതെന്നും ചാര്‍ളി നല്‍കിയ രഹസ്യമൊഴിയിലുണ്ട്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനു കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെയാണ് ദിലീപിനു ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.