Webdunia - Bharat's app for daily news and videos

Install App

ദിലീപുമായി പിസി ജോര്‍ജിന്റെ മകന് റിയല്‍ എസ്റ്റേറ്റ് ബന്ധം ? ഇരുവരേയും ഉടന്‍ ചോദ്യം ചെയ്യും !

ദിലീപിനും പിസി ജോര്‍ജ്ജ് എംഎല്‍എ യുടെ മകനും റിയല്‍ എസ്‌റ്റേറ്റ് ബന്ധം?

Webdunia
വ്യാഴം, 27 ജൂലൈ 2017 (14:51 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ തന്നെ അദ്ദേഹത്തിന് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയ പ്രമുഖനായിരുന്നു പിസി ജോര്‍ജ്ജ്. തുടര്‍ന്ന് ദിലീപിനെ അറസ്റ്റ് ചെയ്തപ്പോളും അതില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ജോര്‍ജ്ജ് പറഞ്ഞത്. അതിന് ശേഷം പി സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജും ദിലീപിന് പിന്തുണയുമായി എത്തിയിരുന്നു.
 
എന്നാല്‍ ഇപ്പോള്‍ ഇതാ ഒരു ഞെട്ടിക്കുന്ന വാര്‍ത്ത മംഗളം ചാനല്‍ പുറത്ത് വിട്ടിരിക്കുന്നു. പിസി ജോര്‍ജ്ജിന്റെ മകനും ദിലീപും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധം ഉണ്ടെന്നതാണ് ആ വാര്‍ത്ത. ഷോണ്‍ ജോര്‍ജ്ജിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നതെന്നും രണ്ട് പേരേയും പൊലീസ് ഉടന്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് മംഗളത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
 
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിസി ജോര്‍ജ്ജിനേയും ചോദ്യം ചെയ്‌തേക്കും എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനേയും പരിഹസിച്ചുകൊണ്ടായിരുന്നു അന്ന് പിസി ജോര്‍ജ്ജ് രംഗത്ത് വന്നത്. ആരോപണം ഉയര്‍ത്തി തന്നെ വിരട്ടാന്‍ നോക്കേണ്ടെന്നും അത്തരത്തില്‍ വിരളാന്‍ വേറെ ആളെ നോക്കണമെന്നുമായിരുന്നു അന്ന് ജോര്‍ജ്ജ് പറഞ്ഞിരുന്നത്. 
 
പിസി ജോര്‍ജ്ജിന്റെ മകനായ ഷോണ്‍ ജോര്‍ജ്ജ് വലിയ റിയല്‍ എസ്‌റ്റേറ്റ് മാഫിയയെ നിയന്ത്രിക്കുന്ന ആളാണെന്ന തരത്തിലാണ് പൊലീസിന്റെ കണ്ടെത്തലെന്നും ഷോണിന് ഉടന്‍ തന്നെ പൊലീസ് നോട്ടീസ് അയക്കുമെന്നും വാര്‍ത്തയില്‍ പറയുന്നു. പിസി ജോര്‍ജ്ജ് ഇപ്പോള്‍ രാജസ്ഥാനിലാണുള്ളത്. അതിനാല്‍ പിസി ജോര്‍ജ്ജിന് ഉടന്‍ നോട്ടീസ് അയക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിലമ്പൂരിലെ തോൽവിക്ക് പിന്നിൽ പി വി അൻവർ ഫാക്ടറും വർക്കായി, ഇടത് വഞ്ചകനെ തുറന്ന് കാണിക്കുന്നതിൽ പരാജയപ്പെട്ടെന്ന് സിപിഎം വിലയിരുത്തൽ

സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി എംവി ഗോവിന്ദനെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ച് നേതാക്കള്‍; ആര്‍എസ്എസ് പരാമര്‍ശം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി

Kerala News Live Updates June 27: നിലമ്പൂരിലെ തോല്‍വിക്ക് പിന്നില്‍ അന്‍വര്‍ ഫാക്ടറും, വി എസിന്റെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ല, ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

അമേരിക്ക ഇന്ത്യയുമായി വലിയ വ്യാപാര കരാര്‍ ഉണ്ടാക്കുമെന്ന് ട്രംപ്; ചൈനയുമായി കരാറിലേര്‍പ്പെട്ടു

അപരിചിതരോടു ലിഫ്റ്റ് ചോദിക്കരുത്; മാതാപിതാക്കള്‍ കുട്ടികളെ ബോധവത്കരിക്കുക

അടുത്ത ലേഖനം
Show comments