Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപുമായി സാമ്പത്തിക ഇടപാട്; പ്രമുഖ ഗായികയെ പൊലീസ് ചോദ്യം ചെയ്തേക്കും ?

പ്രമുഖ ഗായികയെ പൊലീസ് ചോദ്യം ചെയ്തേക്കും

ദിലീപുമായി സാമ്പത്തിക ഇടപാട്; പ്രമുഖ ഗായികയെ പൊലീസ് ചോദ്യം ചെയ്തേക്കും ?
കൊച്ചി , ചൊവ്വ, 25 ജൂലൈ 2017 (16:17 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ വന്‍സ്രാവുകള്‍ വേറെയുമുണ്ടെന്ന് പള്‍സര്‍ സുനി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അതിനെ തുടര്‍ന്ന് ദിലീപുമായി അടുത്ത് ബന്ധമുള്ളവര്‍ പലരും പൊലീസ് നിരീക്ഷണത്തിലാണ്. 
 
കാവ്യാ മാധവന്റെ ഉറ്റസുഹൃത്തായ ഗായികയെ പൊലീസ് ചോദ്യം ചെയ്തേക്കുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൈരളി പീപ്പിള്‍ ഓണ്‍ലൈനാണ് ഇത് റിപ്പോര്‍ട്ട്  ചെയ്തിരിക്കുന്നത്. ദിലീപുമായി റിമിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്ന കര്യത്തിലാണ് പൊലീസ് ഇവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.
 
കേസില്‍ ദിലീപും കുടുംബവുമായി അടുത്ത ബന്ധമുള്ള മലയാളത്തിലെ യുവനടിയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ വന്‍ ട്വിസ്റ്റുകളാണ് നടന്നു കൊണ്ടിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയന്‍ ആയിരുന്നുവെങ്കിലും ദിലീപിന്റെ അറസ്റ്റ് സിനിമാ ലോകത്തെ മൊത്തം ഞെട്ടിച്ച്ചിരുന്നു.
 
സുഹൃത്തായ യുവനടിയേയും കാവ്യാ മാധവനേയും അമ്മ ശ്യാമളയേയും കൂടാതെ ഒരു പ്രമുഖ ഗായികയും സംശയിക്കപ്പെടുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തത് ദിലീപ് ആണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകള്‍ പൊലീസിന്റെ പക്കലുണ്ട്. എന്നാല്‍ ദിലീപ് മാത്രമല്ല ഇനിയും പലരും കുടുങ്ങുമെന്നും സൂചനയുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിജെപി എന്ന വടവൃക്ഷത്തിന്റെ തണലില്‍ ചില പാഴ്‌ച്ചെടികള്‍ വളര്‍ന്നു: കുമ്മനം