Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപ് ആവശ്യപ്പെട്ടിട്ടാണ് നാദിര്‍ഷ അങ്ങനെ ചെയ്തത്- ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ദിലീപ് പറഞ്ഞിട്ടാണ് നാദിര്‍ഷാ അതെല്ലാം ചെയ്തത്? ഇക്കാര്യങ്ങള്‍ ജനപ്രിയന്‍ അറിഞ്ഞതെങ്ങനെ? - താരം വീണ്ടും സംശയത്തിന്റെ നിഴലില്‍

ദിലീപ്
, ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (13:48 IST)
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ അതിഥികളുടെ തിരക്കായിരുന്നു കഴിഞ്ഞ ആഴ്ച. സിനിമ മേഖലയില്‍ നിന്നുമുള്ള നിരവധി പേരാണ് കഴിഞ്ഞ ആഴ്ച ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലില്‍ എത്തിയത്. അക്കൂട്ടത്തില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായുമുണ്ടായിരുന്നു. 
 
കാവ്യാ മാധവനും മീനാക്ഷിയും എത്തി ദിലീപിനെ സന്ദര്‍ശിച്ചതിനു മിനിറ്റുകള്‍ക്ക് മുന്‍പായിരുന്നു നാദിര്‍ഷാ ദിലീപിനെ കാണാന്‍ എത്തിയത്. എന്നാല്‍, നാദിര്‍ഷാ സ്വയമേധയാ അല്ല ദിലീപിനെ കാണാന്‍ എത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ദിലീപ് പറഞ്ഞതനുസരിച്ചാണ് നാദിര്‍ഷാ ജയിലില്‍ എത്തിയതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
നാദിര്‍ഷായെ കാണാന്‍ ദിലീപ് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നാദിര്‍ഷാ ജയിലില്‍ എത്തിയതെന്നുമാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജയിലില്‍ തന്നെ കാണാന്‍ എത്തിയവരോടായിരുന്നത്ര ദിലീപ് ഈ ആഗ്രഹം പ്രകടിപ്പിച്ചത്. തുടര്‍ന്ന് നാദിര്‍ഷ ജയിലില്‍ എത്തി ദിലീപിനെ കാണുകയും ചെയ്തു.
 
കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന വിവരം ദിലീപിന് ലഭിച്ചതാണോ ഈ ഒത്തുചേരലിന്റെ കാരണമെന്നും സംശയമുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.  ദിലീപിനെതിരെ മൊഴി നല്‍കാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാണ് നാദിര്‍ഷയുടെ ആരോപണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അവള്‍ കരയുമ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നുവെന്ന് വരും തലമുറ ചോദിക്കുമ്പോള്‍ ഞങ്ങള്‍ക്ക് പറയണം അവള്‍ക്കൊപ്പമായിരുന്നുവെന്ന്’: സെബാസ്റ്റ്യന്‍ പോളിനെതിരെ രൂക്ഷ വിമര്‍ശനവുമായി സജിത മഠത്തില്‍