Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപ് ഇന്നലെ വീട്ടിലെത്തുമെന്ന് കരുതിയിരുന്നു, കാണാതായപ്പോഴാണ് ജയിലിലേക്ക് പോകാമെന്ന് തീരുമാനിച്ചത്!

സങ്കടം ഉള്ളിലൊതുക്കി ഒടുവില്‍ മകനെ കാണാന്‍ അമ്മ ജയിലിലെത്തി; ദിലീപിനെ ഈ അമ്മ കാണുന്നത് ഒരു മാസത്തിന് ശേഷം!

ദിലീപ് ഇന്നലെ വീട്ടിലെത്തുമെന്ന് കരുതിയിരുന്നു, കാണാതായപ്പോഴാണ് ജയിലിലേക്ക് പോകാമെന്ന് തീരുമാനിച്ചത്!
, ശനി, 12 ഓഗസ്റ്റ് 2017 (07:29 IST)
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ഇന്നലെ ഹൈക്കോടതി ജാമ്യം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റിയതോടെ ദിലീപിന്റെ ആലുവയിലെ വീട്ടിലുള്ളവരുടെ പ്രതീക്ഷയാണ് തകര്‍ന്നത്. 
 
ജാമ്യം കിട്ടി ദിലീപ് ഇന്നലെ വീട്ടിലെത്തുമെന്ന് കരുതിയിരുന്നവരൊക്കെ നിരാശരായി. മകനെ കാണാന്‍ കഴിയാതെ വിഷമിച്ചിരുന്ന ദിലീപിന്റെ അമ്മ സരോജം താരത്തെ കാണാന്‍ ജയിലിലെത്തി. ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് ശരത്തും ഇവരോടൊപ്പം ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞായിരുന്നു മൂവരും ആലുവ സബ് ‌ജയിലില്‍ എത്തിയത്.
 
എന്നാല്‍ സരോജത്തിനും അനൂപിനുമൊപ്പം ജയിലിന് അകത്ത് കയറാതെ പുറത്ത് നില്‍ക്കുകയായിരുന്നു. അമ്മയോടും മകള്‍ മീനാക്ഷിയോടും ഭാര്യ കാവ്യാ മാധവനോടും തന്നെ കാണാന്‍ വരേണ്ടതില്ല എന്ന് ദിലീപ് നിര്‍ദേശിച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ജയിലിലെ ഫോണില്‍ നിന്നും ദിലീപ് വീട്ടിലേക്ക് വിളിച്ച് സംസാരിക്കാറുണ്ട് എന്നും വാര്‍ത്തകള്‍ വന്നിരുന്നു.
 
ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരുന്നു. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളെ പൂര്‍ണമായും എതിക്കുന്ന രീതിയിലാണ് താരത്തിന്റെ പുതിയ ജാമ്യാപേക്ഷ. പ്രോസിക്യൂഷന്‍ രേഖാമൂലമുള്ള വിശദീകരണം വെള്ളിയാഴ്ച നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീടുകളില്‍ കയറി ബീഫ് പരിശോധന നടത്താന്‍ അനുമതി നല്‍കണമെന്ന് സര്‍ക്കാര്‍