Webdunia - Bharat's app for daily news and videos

Install App

ദിലീപ് വെട്ടിപ്പിടിച്ചത് അവര്‍ പൊളിച്ചുനീക്കി !

ചാലക്കുടിയില്‍ സംഭവിച്ചത്...ഇനി പലതും തകരും!

Webdunia
വെള്ളി, 28 ജൂലൈ 2017 (08:52 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ താരത്തിന്റെ ഭൂമി, പണം ഇടപാടുകളെ പറ്റി പൊലീസ് അന്വേഷണം നടത്തിയിരുന്നു. അതേസമയം ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് കൈയേറ്റ ഭൂമിയിലാണ് നിര്‍മിച്ചതെന്ന ആരോപണമുണ്ടായി. 
 
പിന്നീട് ഇത് ശരിവയ്ക്കുന്ന റിപ്പോര്‍ട്ടും ജില്ലാ കലക്ടര്‍ സമര്‍പ്പിച്ചു. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ ഇവിടെയെത്തി. ചാലക്കുടിയെക്കൂടാതെ എറണാകുളത്തെ പറവൂരിലും ആലപ്പുഴയിലെ കുമരകത്തും താരം ഭൂമി കൈയേറിയിട്ടുണ്ടെന്ന് ആരോപണമുണ്ട്. ചാലക്കുടിയില്‍ ദിലീപിന്റെ ഡി സിനിമാസ് സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്തുകയാണ് ഉദ്യോഗസ്ഥര്‍‍. 
 
ഭൂമി കൈയേറിയിട്ടുണ്ടെന്ന ആരോപണമുണ്ടായപ്പോള്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ദിലീപിന് തൃശൂര്‍ ജില്ലാ സര്‍വ്വേ സൂപ്രണ്ട് നോട്ടീസ് അയച്ചിരുന്നു. ദിലീപിനെക്കൂടാതെ ഏഴു പേര്‍ക്കും നോട്ടീസ് വന്നിരുന്നു. ഡിസിനിമാസ് സ്ഥിതി ചെയ്യുന്ന 82 സെന്റ് സ്ഥലം കൈയേറ്റ ഭൂമിയിലാണെന്ന പരാതിയെ തുടര്‍ന്നാണ് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ അളന്നു തിട്ടപ്പെടുത്തുന്നത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശ് മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

ദുരന്തബാധിതരോടു മുഖം തിരിച്ച് കേന്ദ്രം; വയനാട്ടില്‍ 19 ന് എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

അടുത്ത ലേഖനം
Show comments