Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിവസേന നൂറു കണക്കിന് പേരുടെ വിസര്‍ജ്ജ്യങ്ങള്‍ വരെ വൃത്തിയാക്കുന്ന നഴ്സുമാരും മനുഷ്യരാണ്! - വൈറലാകുന്ന പോസ്റ്റ്

ലേബര്‍ റൂമില്‍ പൂര്‍ണഗര്‍ഭിണിയായ ഒരു സ്ത്രീയെ കയറ്റിയാൽ ഷേവ് ചെയ്യുന്ന ഒരു കലാപരിപാടിയുണ്ട്…

ദിവസേന നൂറു കണക്കിന് പേരുടെ വിസര്‍ജ്ജ്യങ്ങള്‍ വരെ വൃത്തിയാക്കുന്ന നഴ്സുമാരും മനുഷ്യരാണ്! - വൈറലാകുന്ന പോസ്റ്റ്
, വ്യാഴം, 20 ജൂലൈ 2017 (10:39 IST)
നഴ്സുമാരുടെ സമരം ഇതുവരെ അവസാനിച്ചിട്ടില്ല. എങ്ങനെ അവസാനിക്കാന്‍, അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഇതുവരെ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലല്ലോ. ഇരുപത് ദിവസങ്ങളില്‍ കൂടുതലായി നഴ്സുമാര്‍ സമരം ചെയ്യുന്നു. ഇതുവരെ അവര്‍ക്ക് ആശ്വാസകരമായ ഒരു തീരുമാനം ഉണ്ടായിട്ടില്ല. ഇതിനിടയില്‍ പ്രമുഖരടക്കം നിരവധി പേര്‍ നഴ്സുമാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, നഴ്സുമാരുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ അവരുടെ പ്രവര്‍ത്തനത്തെ കുറിച്ച് പറയുന്നൊരു പോസ്റ്റ് ഫേസ്ബുക്കില്‍ വൈറലാകുന്നു.
 
വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്: 
 
ലേബര്‍ റൂമില്‍ പൂര്‍ണഗര്‍ഭിണിയായ ഒരു സ്ത്രീയെ കയറ്റിയാല്‍ ഷേവ് ചെയ്യുന്ന ഒരു കലാപരിപാടി ഉണ്ട്... അത് ഈ പാവപ്പെട്ട നഴ്സുമാരാണ് ചെയ്യുന്നത്. ദിവസം ഒരാളെയല്ലാ ഒത്തിരിപേരെ...
 
വയറ് കഴുകി കയറ്റാനാകാതെ വീട്ടില്‍ നിന്ന് വന്നയുടന്‍ പ്രസവിക്കുന്ന സ്ത്രികള്‍ ഉണ്ട്... അവര് മലമൂത്രത്തോടൊപ്പമാണ് കുഞ്ഞിനെ പ്രസവിക്കുന്നത്. നല്ലോണം പ്രഷര്‍ ചെയ്താലേ കുഞ്ഞ് പുറത്ത് വരൂ.. അപ്പോൾ ഒന്നും രണ്ടും ഒക്കെ കഴിഞ്ഞിരിക്കും….അതിൽ നിന്നു കുഞ്ഞിനേ വൃത്തിയാക്കുന്നതും ആ വേസ്റ്റുകൾ വൃത്തിയാക്കുന്നതും നഴ്സുമാർ തന്നേ…
 
സത്യം പറയാലോ ഒരാള്‍ കാര്‍ക്കിച്ചു തുപ്പുന്ന കണ്ടാല്‍ ഛർദ്ദിച്ചത് കണ്ടാല്‍ അപ്പിയിട്ടത് കണ്ടാല്‍ അതിപ്പോ എന്റെ മക്കളുടെ ആയാലും ആ കാഴ്ച കണ്ണിൽ നിന്നും മനസ്സിൽ നിന്നും മാറുന്ന വരേ എനിക്ക് ഭക്ഷണമിറങ്ങൂലാ..ദിവസേന നൂറു കണക്കിന് പേരുടേ വിസര്‍ജ്ജ്യങ്ങൾ വരേ വൃത്തിയാക്കുന്ന സ്നേഹപൂര്‍വ്വം പരിചരിക്കുന്ന നഴ്സുമാരുടെ കാര്യം വെറുതെ ഒന്ന് ചിന്തിച്ച് നോക്കിക്കേ… അവരും മനുഷ്യരാണ്…
 
പലരും നഴ്സ് എന്ന് പറയുമ്പോള്‍ നെറ്റി ചുളിച്ച് പറയുന്ന കേട്ടിട്ടുണ്ട്…
“ഓ നഴ്സല്ലേ പോക്കുകേസുകളാണെന്ന്”…..
കാലമെത്ര പുരോഗമിച്ചാലും മനുഷ്യരുടെ ചിന്താഗതിക്ക് മാത്രം ഒരു മാറ്റവുമില്ലാ….
 
ഡോക്ടര്‍മാരുടെ പിന്നാലേ പാഞ്ഞു അവരുടേയും മേലാളന്‍മാരുടേയും ചീത്തവിളികളും പുച്ഛവും സഹിച്ച് അടിമകളെ പോലേ ജോലിയെടുക്കുന്ന അവര്‍ക്കും കിട്ടണം നീതി…അവരുടെ വിയര്‍പ്പ് കൊണ്ട് കെട്ടിടങ്ങള്‍ കെട്ടിപ്പടുക്കുമ്പോള്‍ അവര്‍ക്കും മാന്യമായ വേതനം നൽകേണ്ടതുണ്ട്….മേലാളന്‍മാരുടേ കണ്ണുകള്‍ ഇനിയെങ്കിലും തുറയട്ടേ..
അവരും സന്തോഷിക്കട്ടേ.
 
NB (ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ ആണ്….സംശയം തോന്നുന്നവർ സ്വന്തം വീട്ടിലെ സ്ത്രീകളോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുക… മനസ്സ് കൊണ്ടെങ്കിലും നഴ്സുമാരേ ആദരിക്കുക)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടിജി ഫീച്ചറും പോക്കറ്റിലൊതുങ്ങുന്ന വിലയും; മൈക്രോമാക്‌സ് കാന്‍വാസ് വണ്‍ വിപണിയില്‍ !