ധൈര്യമുണ്ടെങ്കില്‍ എന്റെ ഈ 10 ചോദ്യങ്ങള്‍ക്ക് ഉത്തരം താ, മറുപടിയില്ലാതെ ശോഭ സുരേന്ദ്രന്‍! - ശോഭക്ക് കിട്ടിയത് എട്ടിന്റെ പണി!

മറുപടിയുണ്ടോ ഈ ചോദ്യങ്ങള്‍ക്ക്?

Webdunia
ചൊവ്വ, 15 ഓഗസ്റ്റ് 2017 (13:32 IST)
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് കണക്കില്‍ പെടാത്ത സ്വത്തുക്കള്‍ ഉണ്ടെന്ന് സുധീഷ് മിന്നി ആരോപിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ശോഭാസുരേന്ദ്രന്‍ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ സുധീഷ് മിന്നിയുടെ കരണം അടിച്ചു പൊട്ടിക്കുമെന്നും താനും ഭര്‍ത്താവും ബിസിനസ് ചെയ്താണ് ജീവിക്കുന്നതെന്നും ശോഭ പ്രതികരിച്ചിരുന്നു.
 
തുടര്‍ന്ന് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പലതവണ ഏറ്റുമുട്ടി. തന്റെ പത്ത് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ശോഭയ്ക്ക് ധൈര്യമുണ്ടോയെന്ന് സുധീഷ് മിന്നി ചോദിക്കുന്നു
 
ചോദ്യങ്ങള്‍ ചുവടെ.
 
1. മഞ്ഞളും ഇഞ്ചിയും കൃഷി ചെയ്താണ് ജീവിതം നയിക്കുന്നതെന്ന് ശോഭ പറയുന്നു, എങ്കില്‍ എവിടെയാണ് കൃഷി ചെയ്യുന്നത്?
 
2. ഏത് മാര്‍ക്കറ്റിലാണ് വില്‍ക്കുന്നത്, കടയുടെ പേരുണ്ടെങ്കില്‍ വെളിപ്പെടുത്താമോ?
 
3. ഭര്‍ത്താവ് സുരേന്ദ്രന് ബിസിനസ് ആണെന്നാണല്ലോ പറയുന്നത് ,എന്ത് ബിസിനസ്?
 
4. ആ കമ്പനിയുടെ പേരെന്ത്, അതിന്റെ മെയിന്‍ ഓഫീസ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
 
5. അതിന്റെ ലൈസന്‍സോ ഇങ്കം ടാക്‌സ് റിട്ടേണ്‍ രേഖകളോ മറ്റെന്തെങ്കിലുമോ ഹാജരാക്കാന്‍ കഴിയുമോ?
 
6. ഞാന്‍ പ്രചാരകനല്ലെന്ന് താങ്കള്‍ പറയുന്നു , നിലവിലുള്ള പ്രചാരകന്മാര്‍ക്ക് എന്ത് തെളിവാണുള്ളത്?
 
7. നിങ്ങളുടെ നാട്ടിലെ പ്രചാരകന്‍ ആരാണ്?
 
8. ആ പ്രചാരകന്റെ പേരും അഡ്രസ്സും വെളിപ്പെടുത്താമോ?
 
9. ഭര്‍ത്താവിനെ ഒരു കാലത്ത് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നല്ലോ, കാരണം ബോധിപ്പിക്കാമോ?
 
10. മുഴുവന്‍ സമയ പ്രവര്‍ത്തകനായ ഭര്‍ത്താവ് ബിസിനസിലേക്ക് തിരിഞ്ഞത് ഏത് വര്‍ഷം?
 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments